ബീജിംഗിലെ ഷിവോമി ഗ്ലോബല്‍ പാര്‍ട്ണര്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍ടെകിന് പുരസ്‌ക്കാരം

Web Desk
1 Min Read

ദോഹ: ബീജിംഗില്‍ നടന്ന ഷിവോമി ഗ്ലോബല്‍ പാര്‍ട്ണര്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍ടെക് ഗ്രൂപ്പ് ദീര്‍ഘകാല മികച്ച പങ്കാളി പുരസ്‌ക്കാരം നേടി. 2019ന് ശേഷമുള്ള ഷിവോമിയുടെ അന്താരാഷ്ട്ര വിതരണക്കാരുടെ ആദ്യ സമ്മേളനമെന്ന പ്രത്യേകതയും ബീജിംഗ് കോണ്‍ഫറന്‍സിനുണ്ടായിരുന്നു.

city exchange

58 രാജ്യങ്ങളില്‍ നിന്നുള്ള 600ലധികം വിതരണക്കാര്‍, പങ്കാളികള്‍, വ്യവസായ പ്രമുഖര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. വികസന സാധ്യതകളും. പരസ്പര പ്രയോജനകരമായ സഹകരണം വളര്‍ത്തിയെടുക്കുകയും മികച്ച ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം.

ഖത്തറിലെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ വിതരണക്കാരായ ഇന്റര്‍ടെക് ഗ്രൂപ്പ് വര്‍ഷങ്ങളായി ഖത്തറിലെ ഷിവോമിയുടെ ബ്രാന്റ് വികസനത്തിന്റെ മികച്ച പാര്‍ട്ണര്‍മാരാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഖത്തറില്‍ മികച്ച വിപണി വിഹിതം സ്വന്തമാക്കാന്‍ ഷിവോമിക്ക് സാധിച്ചു.

- Advertisement -
Ad image

തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിജയത്തിലെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് ഇന്റര്‍ടെക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല ഖലീഫ എ ടി അല്‍ സുബേ പറഞ്ഞു.
ഷിവോമി ഗ്ലോബല്‍ പാര്‍ട്ണര്‍ കോണ്‍ഫറന്‍സില്‍ ദീര്‍ഘകാല മികച്ച പങ്കാളി അവാര്‍ഡ് നേടിയത് ബഹുമതിയും പദവിയുമാണെന്ന് ഇന്റര്‍ടെക് ഗ്രൂപ്പ് സി ഒ ഒ അഷറഫ് എന്‍ കെ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!