

കൊച്ചി: നാവിക സേനയുടെ ഹെലികോപ്ടറിന്റെ പതിവ് പരിശീലന പറക്കലില്‍ അപകടം സംഭവിച്ച് ഒരാള്‍ മരിച്ചതായി നാവിക സേന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. നാവിക സേന ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങുന്നതിനിടെയായിരുന്നു അപകടം.

അപകട സമയത്ത് ഹെലികോപ്റ്ററില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററുകളിലിലൊന്നാണ് ചേതക്ക്. ഇതിന്റെ പഴക്കമാണോ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് വ്യക്തമല്ല.

