

ദോഹ: ആതുര ശുശ്രൂഷ മേഖലയില് ഖത്തറിലെ മണ്ണില് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വിത്തുകള് പാകി ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് യാത്രയാകുന്ന സിസ്റ്റര് റീന തോമസിന് ആലപ്പുഴ കരുതല് ടീമിന്റെ നേതൃത്വത്തില് യാത്രയയപ്പ് നല്കി.

ഇന്കാസ് സെന്ട്രല് കമ്മറ്റി പ്രസിഡന്റ് ഹൈദര് ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. എബ്രഹാം കെ ജോസഫ് അധ്യക്ഷത വഹിച്ചു. ജോപ്പച്ചന് തെക്കെകുറ്റ്, ഷാനവാസ് ഷെറാട്ടന്, ബഷീര് തുവാരിക്കല്, ഈപ്പന്, ഫാസില് തുടങ്ങിയവര് പ്രസംഗിച്ചു. ഹാഷിം സ്വാഗതവും നിഷാദ് നന്ദിയും പറഞ്ഞു.

ആലപ്പുഴ ഇന്കാസ് നേതാക്കളായ യമുനാ ദാസ്, റോയ്, സജി, അര്ച്ചന, അജു, കാശിനാഥ്, റോണി, സീന തുടങ്ങിയവര് പങ്കെടുത്തു.
