തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി രക്തദന ക്യാമ്പ് 31ന്

Web Desk
0 Min Read

ദോഹ: സേവ് ഡേറ്റ് ടു സേവ് എ ലൈഫ് എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ 32-ാമത് രക്തദാനക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

city exchange

രാവിലെ ഏഴര മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണേഷന്‍ സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുക.

ദേശ, ഭാഷ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും പങ്കാളികളാക്കിയുള്ള ക്യാമ്പിലേക്ക് രക്തദാതാക്കളുടെ രജിസ്‌ട്രേഷനായി 33571882 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് കോ ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!