കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷ ഭരണകൂടങ്ങളുടെ ആയുധമാകുന്നു: രാജീവ് ശങ്കരന്‍

Web Desk
1 Min Read

ദോഹ: അനാവശ്യമായ സംശയങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കാതലായ വിഷയത്തെ തമസ്‌ക്കരിക്കുന്ന അജണ്ടകളാണ് മാധ്യമ സ്വാധീനം ശക്തമായ കേരളത്തില്‍ പോലും നടന്നുകൊണ്ടിരിക്കുന്നതെന്ന് മലയാളി സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശങ്കരന്‍.

city exchange

ചെറിയ തുരുത്തായ കേരളം പരോക്ഷമായി വലതുപക്ഷ ഭരണകൂടങ്ങളുടെ ആയുധങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് രാജീവ് ശങ്കരന്‍ പറഞ്ഞു. ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി മാധ്യമനൈതികത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മീഡിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കത്താറ ഡിപ്ലോമസി മുന്‍ സെക്രട്ടറി ജനറല്‍ ദര്‍വീഷ് അഹമ്മദ് അല്‍ ഷെബാനി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

ഫാസിസവും സയണിസവും സാമ്രജ്യത്വവും കൈകോര്‍ക്കുന്ന നവലോക ക്രമത്തില്‍ മാനവികമൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് മുന്നോട്ട് പോകാന്‍ നമുക്ക് കഴിയണമെന്ന് റിഹാസ് പുലാമന്തോള്‍ പറഞ്ഞു.

അമീര്‍ ഷാജി സ്വാഗതവും ഫായിസ് എളയോടന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!