

ആലുവ: ആലുവ- മൂന്നാര്‍ റോഡ് 23 മീറ്റര്‍ വീതിയില്‍ നാലു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പ്രകാരം അതിരില്‍ ജണ്ട സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം വാഴക്കുളം എം ഇ എസ് ജംഗ്ഷനില്‍ എം എല്‍ എമാരായ അന്‍വര്‍ സാദത്തും ശ്രീനിജനും സംയുക്തമായി നിര്‍വ്വഹിച്ചു.

കോതമംഗലം മുതല്‍ ആലുവ വരെയുള്ള 38 കിലോമീറ്റര്‍ ഏറ്റെടുക്കുന്നതിന് 653 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും അനുവദിച്ചത്.

ചടങ്ങില്‍ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡി ഒ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ ഖാദര്‍, സ്നേഹ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കല്‍, പഞ്ചായത്ത് അംഗങ്ങളായ വിജയലക്ഷ്മി, മുരളി, ടി പി അസീസ്, സാജു മത്തായി, എന്‍ എച്ച് ഷെബീര്‍, കെ എ ജോയ് എന്നിവര്‍ പങ്കെടുത്തു.

