താളിലെ ‘പുലരിയില്‍ ഇളവെയില്‍’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി

Web Desk
1 Min Read

കൊച്ചി: ക്യാമ്പസ് ഓര്‍മ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ആന്‍സണ്‍ പോള്‍, ആരാധ്യാ ആന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന താളിലെ പുലരിയില്‍ ഇളവെയില്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം. കെ എസ് ഹരിശങ്കറും ശ്വേതാ മോഹനുമാണ് പുലരിയില്‍ ഇളവെയില്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

city exchange

നവാഗതനായ രാജസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോര്‍ നിര്‍വഹിക്കുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

താള്‍ എന്ന ക്യാമ്പസ് ചിത്രത്തില്‍ ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍, രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

ഛായാഗ്രഹണം: സിനു സിദ്ധാര്‍ഥ്്, സംഗീതം: ബിജിബാല്‍, വരികള്‍: ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!