പെരുമ്പാവൂരില്‍ നിന്നും വല്ലംകടവ് വഴി ആലുവയിലേക്ക് കെ എസ് ആര്‍ ടി സി

Web Desk
1 Min Read

കാലടി: പാറപ്പുറം വല്ലം കടവ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്ത സാഹചര്യത്തില്‍ പെരുമ്പാവൂരില്‍ നിന്നും പാറപ്പുറം വല്ലം കടവ് പാലം വഴി ആലുവയിലേക്ക് ബസ് സര്‍വ്വീസ് വേണമെന്ന് പ്രദേശ വാസികള്‍ അന്‍വര്‍ സാദത്ത് എം എല്‍ എയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ ആവശ്യം പാലത്തിന്റെ ഉദ്ഘാടന വേളയില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍ പെടുത്തുകയും പെരുമ്പാവൂരില്‍ നിന്നും പാറപ്പുറം വല്ലം കടവ് പാലം വഴി ഒരു ബസ് ആലുവയിലേക്ക് സര്‍വ്വീസ് നടത്തണമെന്ന കാര്യം ആവശ്യപ്പെടുകയുമുണ്ടായി.

city exchange

എം എല്‍ എമാരുടെ ആവശ്യം പരിഗണിച്ച് ഡിസംബര്‍ ഒന്നാം തിയ്യതി മുതല്‍ വൈകിട്ട് 5.15ന് പെരുമ്പാവൂരില്‍ നിന്നും ആരംഭിച്ച് വല്ലം ജംഗ്ഷന്‍, വല്ലം കടവ്, പാറപ്പുറം, പുതിയേടം, കൈപ്ര, ചൊവ്വര, തുരുത്ത് പാലം, വൈ എം സി എ വഴി ആലുവയിലേക്ക് കെ എസ് ആര്‍ ടി സിയുടെ ബസ്സ് സര്‍വ്വീസ് നടത്തുമെന്ന് സോണല്‍ ഓഫീസര്‍ എം എല്‍ എയെ അറിയിച്ചിട്ടുണ്ട്. ഈ ബസ്സ് ഒരു മാസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഓടുകയെന്നും ലാഭകരമാണെങ്കില്‍ തുടര്‍ന്ന് സര്‍വ്വീസ് നടത്തുമെന്നും സോണല്‍ ഓഫീസര്‍ ഉറപ്പു നല്‍കിയതായി എം എല്‍ എ അറിയിച്ചു.

നിലവില്‍ ഈ റൂട്ടില്‍ ശ്രീമൂലനഗരം പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്താല്‍ കെ എസ് ആര്‍ ടി സി യുടെ ഒരു ഗ്രാമവണ്ടി ആലുവയില്‍ നിന്നും പെരുമ്പാവൂര്‍ക്കും തിരിച്ചും രാവിലെയും വൈകിട്ടുമായി നാല് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!