

തിരുവനന്തപുരം: മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയായ നടി ആര് സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപതിലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സുബ്ബലക്ഷ്മി മുപ്പതു വര്‍ഷത്തോളം ജവഹര്‍ ബാലഭവനില്‍ സംഗീത അധ്യാപികയായിരുന്നു. ആകാശവാണിയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആകാശവാണിയുടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ വനിത കംപോസര്‍മാരില്‍ ഒരാളാണ് സുബ്ബലക്ഷ്മി.

പരസ്യചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സുബ്ബലക്ഷ്മി നന്ദനം എന്ന ചിത്രത്തില്‍ വാല്യക്കാരി മുത്തശ്ശിമാരിലൊരാളായണ് ചലച്ചിത്ര ലോകത്ത് അരങ്ങേറിയത്. കല്യാണരാമന്, തിളക്കം, ഗ്രാമഫോണ്‍, രാപ്പകല്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, മുല്ല, പാണ്ടിപ്പട തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. കൂടാതെ ഹിന്ദി, തമിഴ്, കന്നഡ സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മേരിക്കുണ്ടൊരു കുഞ്ഞാടില്‍ എന്റടുക്കെ വന്നടുക്കും എന്ന ഗാനം പാപ്പുക്കുട്ടി ഭാഗവതരോടൊപ്പം ആലപിച്ചു. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. അഭിനേത്രിയും നര്‍ത്തകിയുമായ താര കല്യാണ്‍ മകളാണ്.

