കോണ്‍ഗ്രസ് ജന്മദിനമാഘോഷിച്ച് ഇന്‍കാസ് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാമത് ജന്മദിനം ഇന്‍കാസ് ഖത്തര്‍ ആഘോഷിച്ചു. തുമാമ ഇന്‍കാസ് ഓഫിസില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിന്റെ ജന്മദിനം ആഘോഷിച്ചത്.

city exchange

ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ത്യയുടെ പൊതുവികാരം ഉള്‍ക്കൊള്ളാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും അതത് കാലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്.

വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കു എക്കാലത്തും ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യയില്‍ മതേതര കക്ഷികളുടെ തിരിച്ചു വരവ് ഉണ്ടാകുമെന്നും ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ പരിപാടിയില്‍ മുഖ്യപ്രസംഗം നടത്തവെ പറഞ്ഞു.

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെ വി ബോബന്‍, ഐ സി സി സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഇന്‍കാസ് വൈസ് പ്രസിഡന്റ് വി എസ് അബ്ദുറഹ്‌മാന്‍, ജനറല്‍ സെക്രട്ടറിമാരായ ബഷീര്‍ തുവാരിക്കല്‍, അബ്ദുല്‍ മജീദ് പാലക്കാട്, സെക്രട്ടറി ആന്റണി ജോണ്‍ തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ ഭാരവാഹികളും സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!