പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഡിന്നര്‍ ബുഫെ ഉള്‍പ്പെടെ സ്‌പെഷ്യലുമായി ഓറിയന്റല്‍

Web Desk
1 Min Read

ദോഹ: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഓറിയന്റല്‍ ഒരുങ്ങി. ഡിസംബര്‍ 31ന് അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കുന്ന ഡിന്നര്‍ ബുഫെ മുതല്‍ നിരവധി സ്‌പെഷ്യല്‍ വിഭവങ്ങളൊരുക്കിയാണ് ഓറിയന്റല്‍ റെസ്റ്റോറന്റ്‌സ് ആന്റ് ബേക്കറി വിഭാഗങ്ങള്‍ 2024നെ വരവേല്‍ക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്.

city exchange

ഉപഭോക്താക്കള്‍ക്ക് മികച്ച ഡിന്നര്‍ നല്‍കി പുതുവത്സരത്തെ വരവേല്‍ക്കാനാണ് ഓറിയന്റല്‍ റെസ്റ്റോറന്റ് സജ്ജമായത്. 18 ഇനം വിഭവങ്ങള്‍ ഡിന്നറില്‍ തയ്യാറാക്കുന്നുണ്ട്. വൈകിട്ട് 7 മുതല്‍ പുതുവത്സര രാവ് വരെ നീണ്ടുനില്‍ക്കുന്ന ബുഫെയാണ് ഓറിയന്റലിന്റെ ഓള്‍ഡ് എയര്‍പോര്‍ട്ട് ബ്രാഞ്ചില്‍ തയ്യാറാക്കുന്നത്. ന്യൂയര്‍ ദിനത്തില്‍ സ്‌പെഷ്യല്‍ മിനി സദ്യ, സ്‌പെഷ്യല്‍ ബിരിയാണികള്‍ ഈവനിങ്ങ് കസ്റ്റമേഴ്‌സിനായി ഡിന്നര്‍ കോമ്പോകള്‍ എന്നിവയും ഒരുക്കുന്നുണ്ട്.

പുതുവത്സര രാവിനും ന്യൂയര്‍ ദിനത്തിലും സമ്മാനങ്ങളായി നല്‍കാനും പരസ്പരം പങ്കിടാനുമായി സ്‌പെഷ്യല്‍ കേക്കുകളും ഓറിയന്റല്‍ ബേക്കറിയില്‍ ലഭ്യമാണ്. ഓസ്‌ട്രേലിയന്‍ ഫഡ്ജ്, ഇറ്റാലിയന്‍ ഫഡ്ജ്, ജര്‍മ്മന്‍ ചേക്ലേറ്റ്, സ്പാനിഷ് ഡിലൈറ്റ്, ബെല്‍ജിയം ചേക്ലേറ്റ്, ജര്‍മ്മന്‍ ബ്ലാക്ക് ഫോറസ്റ്റ്, ഓറിയന്‍ല്‍ ഡ്രീം കേക്ക്- മില്‍ക്ക് കേക്ക്, മോച്ച ചേക്ലേറ്റ് തുടങ്ങി 50ലധികം സ്‌പെഷ്യല്‍ കേക്കുകള്‍ ഓറിയന്റല്‍ ബേക്കറിയില്‍ ലഭ്യമാണ്.

ഖത്തറിലെ ഏറ്റവും പാരമ്പര്യമുള്ള ബേക്കറിയാണ് ഓറിയന്റല്‍. ക്രിസ്മസിന് പരമ്പരാഗത കേക്കുകള്‍ തയ്യാറാക്കി നല്‍കുന്നതില്‍ ശ്രദ്ധേയമായ ഓറിയന്റല്‍ ഓരോ ഉത്പന്നവും തയ്യാറാക്കുന്നത് പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാതെയാണ്. പ്ലംകേക്കുകളുടെ ഏറ്റവും മികച്ച രുചിക്കൂട്ടാണ് ഓറിയന്റലിന്റേത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!