ബൈത്തുല്‍ ഇത്തിഹാദ് താക്കോല്‍ ദാനം നടത്തി

Web Desk
2 Min Read

പുനലൂര്‍: വിദ്യാഭ്യാസ രംഗത്തെന്നപോലെ സാമൂഹിക സേവന രംഗത്തും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന ഓരോ പ്രവര്‍ത്തനങ്ങളും മാതൃകാപരവും അഭിനന്ദനീയുമാണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുനലൂരിലെ വിധവയായ സഹോദരിക്ക് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുല്‍ ഇത്തിഹാദിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഓരോ വര്‍ഷവും റമദാന്‍ 17ന് ഒരു ദിവസത്തെ വേതനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച് സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് പ്രകടന തല്പരതയില്ലാതെ ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങളാണ് കെ എ ടി എഫ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. 2022 ആഗസ്ത് 28ന് പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ബൈത്തുല്‍ ഇത്തിഹാദ് 900 സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തില്‍ ആധുനിക സൗകര്യത്തോടെയാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.
18 ലക്ഷം രൂപയാണ് അതിനയി സംഘടന ചെലവഴിച്ചത്. ചടങ്ങില്‍ കോണ്‍ട്രാക്ര്‍ മനോജിനെ തങ്ങള്‍ ആദരിച്ചു.

ഭവന നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ കെ എ ടി എഫിന്റെ മുഴുവന്‍ പ്രവര്‍ത്തകരും സബ്ജില്ല- ജില്ലാ കമ്മിറ്റികളും പ്രത്യേകിച്ച് കെ എ ടി എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെയും സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് പറഞ്ഞു.

- Advertisement -
Ad image

കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, സീനിയര്‍ വൈസ് പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എ പി ബഷീര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി എം എ റഷീദ് മദനി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം, എം അന്‍സറുദ്ദീന്‍, ചന്ദനത്തോപ്പ് ഷരീഫ്, അബ്ദുല്‍ റഹീം, ദുനൂബ് കുട്ടി, മുഹമ്മദ് ഇഖ്ബാല്‍, പുനലൂര്‍ സലിം, എസ് അഹ്‌മദ് ഉഖൈല്‍, നിസ്സാമുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!