സംസ്‌കൃതി ഖത്തര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

വക്ര: സംസ്‌കൃതി വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെസൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തര്‍ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി നിര്‍വഹിച്ചു.

city exchange

യൂണിറ്റ് പ്രസിഡന്റ് ശിഹാബ് തുണേരി അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ജലീല്‍ കാവില്‍, ലോക കേരള സഭാ അംഗം സുനില്‍ കുമാര്‍, സോഷ്യല്‍ വിങ് കണ്‍വീനര്‍ സന്തോഷ് ഓ കെ, വനിതാ വേദി പ്രസിഡന്റ് പ്രതിഭാ രതീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഏഷ്യന്‍ മെഡിക്കല്‍ സെന്ററിനുവേണ്ടി മാര്‍ക്കറ്റിംഗ് ഹെഡ് റിനു ജോസഫ് സംസ്‌കൃതിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി ജലീല്‍ ഏ കാവില്‍ നിന്നും ഏറ്റുവാങ്ങി. യൂണിറ്റ് സെക്രട്ടറി ചാക്കോ ജോസഫ് സ്വാഗതവും മെഡിക്കല്‍ ക്യാമ്പ് കമ്മിറ്റി കണ്‍വീനര്‍ റിജോ റോയ് നന്ദിയും പറഞ്ഞു.

വക്രയിലും ഖത്തറിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നുമായി വനിതകള്‍ ഉള്‍പ്പെടെ 500ഓളം ആളുകള്‍ ക്യാമ്പിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി. വനിതകളുടെ മികച്ച സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!