

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലുമായി സഹകരിച്ച് റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്‌സസ് ഇന്‍ ഖത്തര്‍ എന്ന പേരില്‍ ഷെറാട്ടണ്‍ ദോഹയില്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ബിസിനസ് രംഗത്തെ ഇരുനൂറ്റി അമ്പതോളം വ്യക്തികള്‍ പങ്കെടുത്തു.

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയതു. ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബിസിനസ് മീറ്റ് ഖത്തറിലെ വ്യാപാര സുഹൃത്തുക്കള്‍ക്ക് മുതല്‍ക്കൂട്ട് ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ബേക്കര്‍ടില്ലി ദോഹ മാനേജിംഗ് പാര്‍ട്ണറര്‍ രാജേഷ് മേനോന്‍ മുഖ്യപ്രഭാഷകനും മോഡറേറ്ററുമായിരുന്നു. തന്ത്രപരമായ തീരുമാനമെടുക്കല്‍, അപകടസാധ്യത ലഘൂകരിക്കല്‍, വളര്‍ച്ചാ അവസരങ്ങള്‍ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള വേദിയായി റൈസ് എബൗവ് 2025. സ്ഥാപിത ഖത്തരി ബിസിനസ് ഗ്രൂപ്പുകളുമായി യോജിച്ച് പൂരിത വിപണികള്‍ ഒഴിവാക്കുക, ഡാറ്റയുടെയും തന്ത്രപരമായ ദീര്‍ഘവീക്ഷണത്തിന്റെയും പിന്‍ബലത്തില്‍ നിര്‍ണായകമായ ബിസിനസ് കോളുകള്‍ നടത്തുന്നതിന്റെ പ്രാധാന്യം രാജേഷ് മേനോന്‍ ഊന്നിപ്പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്നതിലെ വൈജ്ഞാനിക പക്ഷപാതങ്ങളെ മറികടക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ വെല്ലുവിളികള്‍ നാവിഗേറ്റ് ചെയ്യുന്നതിനും സുസ്ഥിരമായ വിജയം നേടുന്നതിനുമുള്ള ബിസിനസുകള്‍ക്ക് വിലപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.

ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക് ബോര്‍ഡ് അംഗം മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ദലൈമി, മാറൂണ്‍ ക്യാപിറ്റല്‍ അഡൈ്വസറി അഹമ്മദ് റാഷിദ് അല്‍ മുസ്ഫരി, കെ പി എം ജി സീനിയര്‍ പാര്‍ട്ണര്‍ ഗോപാല്‍ ബാലസുബ്രഹ്മണ്യം, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്റ് ഹെഡ് ഓഫ് ഗ്ലോബല്‍ അസറ്റ് മാനേജ്‌മെന്റ് ക്യൂ എന്‍ ബി ഗ്രൂപ്പ് അജയ് കുമാര്‍, ജനറല്‍ മാനേജര്‍ മെക്ദാം ഹോള്‍ഡിംഗ് ഗ്രൂപ്പ് മുഹമ്മദ് അല്‍ ബറാ സാമി എന്നിവര്‍ പാനലിസ്റ്റുകളായി ബിസിനസ് രംഗത്ത് ആഗോള തലത്തിലുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തു.
ഈയ്യിടെ അന്തരിച്ച ഖത്തറിലെ ബിസിനസ്സ് പ്രമുഖന്‍ മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച യോഗത്തിന് ഡോം ഖത്തര്‍ ചീഫ് അഡൈ്വസര്‍ മഷ്ഹൂദ് തിരുത്തിയാട് സ്വാഗതം പറഞ്ഞു. ഐ ബി പി സി പ്രസിഡന്റ് ത്വാഹ മുഹമ്മദ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ റഷീദ് തിരൂര്‍, ബിജേഷ് പൊന്നാനി, അബ്ദുല്‍ അസീസ് തിരൂരങ്ങാടി, ഡോ. ഷഫീഖ് താപ്പി, സിദ്ദിഖ് ചെറുവല്ലൂര്‍, സുരേഷ് ബാബു, നിയാസ് കൈപ്പേങ്ങല്‍, നബ്ഷ മുജീബ്, പ്രീതി ശ്രീധര്‍, ഷംല ജഹ്ഫര്‍, നിസാര്‍ താനൂര്‍, ശ്രീജിത്ത് വണ്ടൂര്‍, ഇര്‍ഫാന്‍ പകര, നൗഫല്‍ കട്ടുപ്പാറ, അനീസ് വളപുരം, രാഹുല്‍ കുണ്ടൂര്‍, ഉണ്ണിമോയിന്‍ കീഴുപറമ്പ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
അന്‍ഷൂം ജെയിന്‍ അവതാരകയായ പരിപാടിക്ക് ഡോം ജനറല്‍ സെക്രട്ടറി എ സി കെ മൂസ താനൂര്‍ നന്ദി പറഞ്ഞു.

