കല്യാണ്‍ ജൂവലേഴ്‌സിന് മൂന്നാം പാദത്തില്‍ 180 കോടി രൂപ ലാഭം

Web Desk
1 Min Read

കൊച്ചി: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആകമാന വിറ്റുവരവ് 5223 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അത് 3884 കോടി രൂപ ആയിരുന്നു. വിറ്റുവരവില്‍ 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

city exchange

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ലാഭം 180 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആകമാന ലാഭം 148 കോടി ആയിരുന്നു. 22 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് കഴിഞ്ഞ വര്‍ഷത്തെ 3219 കോടി രൂപയില്‍ നിന്ന് 4512 കോടി രൂപയായി ഉയര്‍ന്നു. 40 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ വിറ്റുവരവിലുണ്ടായത്. ഇന്ത്യയില്‍ നിന്നുള്ള ആകമാന ലാഭം 133 കോടി രൂപയില്‍ നിന്നു 168 കോടി രൂപയായി ഉയര്‍ന്നു. 26 ശതമാനം വളര്‍ച്ച.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 683 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 641 കോടി രൂപ ആയിരുന്നു. മൂന്നാം പാദത്തില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ലാഭം 14 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 17 കോടി രൂപ ആയിരുന്നു.

- Advertisement -
Ad image

കമ്പനിയുടെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ വിറ്റുവരവ് 29 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ പാദത്തില്‍ അത് 44 കോടി ആയിരുന്നു. ഈ വര്‍ഷം കാന്‍ഡിയര്‍ 1.6 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 1.7 കോടി രൂപ നഷ്ടം ആയിരുന്നു.

ഈ വര്‍ഷത്തെ ഇതുവരെയുള്ള കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്നും ആദ്യ ഒമ്പത് മാസങ്ങളില്‍ ആകമാന വിറ്റുവരവില്‍ ഏകദേശം 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും കല്യാണ്‍ ജൂവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!