

ദോഹ: കെ എം സി സി ഖത്തര്‍ വനിതാ വിംഗിന് പുതിയ നേതൃത്വം നിലവില്‍ വന്നു. ഭാവാഹികളായി സമീറ നാസര്‍ കോഴിക്കോട് (പ്രസി), ഡോ. നിഷ ഫാത്തിമ ശംസുദ്ധീന്‍ അല്‍ ഖോര്‍, ഡോ. ബുഷ്റ അന്‍വര്‍ കാസര്‍ഗോഡ്, മാജിദ നസീര്‍ പാലക്കാട്, ബസ്മ സത്താര്‍ തൃശൂര്‍, (വൈസ് പ്രസി), സലീന കൂലത്ത് മലപ്പുറം (ജന സെക്ര), ഡോ. നിസ്റിന് മൊയ്തീന് സൗത്ത് സോണ്‍, ഷഹ്ന റഷീദ് മലപ്പുറം, റൂമിന ഷെമീര്‍ കോഴിക്കോട്, നസീം ബാനു വയനാട് (സെക്ര), സമീറ അന്‍വര്‍ സാദത്ത് കണ്ണൂര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി മൈമൂന സൈനുദ്ധീന്‍ തങ്ങള്‍ (ചെയര്‍പേഴ്സണ്‍), സഹീറ നിഹ്മത്ത്, നസീമ ഈസ, സാജിത മുസ്തഫ, ഹസീനാ അസീസ്, മറിയം ശാഫിഹാജി, ഫദീല ഹസ്സന്, നൗഷിബ ഷാഫി (അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.
