

ആലുവ: ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലുവ സെന്റ് സേവ്യേഴ്സ് വനിതാ കോളേജില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെ എന്‍ എസ് എസ് വിഭാഗത്തിന്റേയും വിമണ്‍സ് സെല്ലിന്റേയും നേതൃത്വത്തിലായിരുന്നു പരിപാടി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന് കാന്‍സര്‍ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി ചെയര്മാന് എം ജെ ജോമി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ റവ. സിസ്റ്റര്‍ ചാള്‍സ് മുഖ്യാതിഥിയായി.


ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹന്‍, എം പി സൈമണ്‍, കെ ജയകുമാര്‍, ഡോ. സവിത കെ, ഡോ. സ്മിജി ജോര്‍ജ്, ഡോ. ഗീത, ശ്രീജ സി എം, എം ഐ സിറാജ്, ഡോ. നിനു റോസ്, ഡോ. ലേഖ കെ, ഡോ. ബിന്ദു ക്രിസ്റ്റഫര്‍ എന്നിവര്‍ പ്രസംഗിച്ചു.
വായിലെ കാന്‍സര്‍ സ്ക്രീന്‍ ചെയ്യാനുള്ള ബോധവല്‍ക്കരണ ബോര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന് ദന്തല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഗീതയ്ക്ക് നല്കി പ്രകാശനം ചെയ്തു. കാന്‍സര്‍ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റര്‍ രചനാ മത്സരം,
ഡിജിറ്റല്‍ പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം എന്നിവയുടെ വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.
രാജീവ് മേമുണ്ട വടകര അവതരിപ്പിച്ച ബോധവല്‍ക്കരണ മാജിക് ഷോയും നടത്തി.
കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ദിന സന്ദേശം.

