അങ്കമാലി ചമ്പന്നൂര്‍ റെയില്‍വേ മേല്‍പ്പാലം പൂര്‍ത്തിയാകാത്തത് കേരള സര്‍ക്കാരിന്റെ അനാസ്ഥയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

Web Desk
2 Min Read

അങ്കമാലി: സില്‍വര്‍ ലൈന്‍ പദ്ധതി പ്രഖ്യാപിച്ചത് മൂലം അനുമതി വൈകിയ അങ്കമാലി ചമ്പന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് റെയില്‍വേ അനുമതി നല്‍കണമെന്ന് ബെന്നി ബഹനാന്‍ എം പി പാര്‍ലമെന്റില്‍ ഉന്നയിച്ച ഉപചോദ്യത്തില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണോയോട് ആവശ്യപ്പെട്ടു. അങ്കമാലി ചമ്പന്നൂര്‍ റെയില്‍വേ മേല്‍പ്പാലം പൂര്‍ത്തിയാകാത്തത് കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമെന്ന് മന്ത്രി എം പിക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു.

city exchange

പ്ലാറ്റ് ഫോമിന് കുറുകെ ലെവല്‍ ക്രോസ്സ് നിലവിലുള്ള അപൂര്‍വ്വം റയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് അങ്കമാലി. ദീര്‍ഘനേരം ലെവല്‍ ക്രോസ്സ് അടഞ്ഞു കിടക്കുന്നതിനാല്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ദിവസേന എണ്‍പത്തഞ്ചോളം ട്രെയിനുകളാണ് ഇതുവഴി കടന്ന് പോകുന്നത്.

നേരത്തെ 2019- 20 സാമ്പത്തിക വര്‍ഷം അനുമതിയായ മേല്‍പ്പാലം നിര്‍മ്മാണം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് പൂര്‍ത്തിയാകാത്തത് മൂലം മരവിപ്പിച്ചിരിക്കുകയായിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതി ഏറ്റെടുത്തിരുന്ന കെ ആര്‍ ഡി സി എല്‍ കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പിക്കേണ്ടതില്ല എന്ന് റയില്‍വേ തീരുമാനമെടുക്കുകയായിരുന്നു.

മേല്‍പ്പാലത്തിന്റെ പാളം കടന്നുപോകുന്ന ഭാഗത്തിന്റെ നിര്‍മാണച്ചുമതല റയില്‍വേക്കും അപ്രോച് റോഡ് നിര്‍മ്മാണ ചുമതല ആര്‍ ബി ഡി സി കെ കേരള സര്‍ക്കാരുമായി കോസ്റ്റ് ഷെയറിങ് വ്യവസ്ഥയിലുമായിരിക്കും നിര്‍വ്വഹിക്കുക. എന്നാല്‍ എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയിലുള്ള ഭാഗത്ത് മൂന്നും നാലും ലൈനുകളായി ഇരട്ടിപ്പിക്കുന്നതിനുള്ള സര്‍വേ പുരോഗമിച്ചു വരികയാണ്. സര്‍വേ നടപടികള്‍ കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ദക്ഷിണ റെയിവേ അറിയിച്ചിരുന്നതാണ്. പുതിയ ലൈനിനായുള്ള അലൈന്‍മെന്റ് അന്തിമമായ ശേഷം മേല്‍പ്പാലം നിര്‍മ്മാണത്തിനുള്ള ജനറല്‍ എഗ്രിമെന്റ് ഡ്രോയിങ് ആര്‍ ബി ഡി സി കെ തയ്യാറാക്കി റെയില്‍വേയുടെ അംഗീകാരം നേടിയശേഷം ആര്‍ ബി ഡി സി കെയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാം എന്നും തൊണ്ണൂറു ശതമാനം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മേല്‍പ്പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ക്ക് റെയില്‍വേ തുടക്കം കുറയ്ക്കുമെന്ന് നേരത്തെ റെയില്‍വേ എം പിക്ക് മറുപടി നല്കിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് എം പി വിഷയം മന്ത്രിയോട് ഉപചോദ്യമായി ഉന്നയിച്ചത്.

- Advertisement -
Ad image

ചമ്പന്നൂര്‍ മേല്‍പ്പാലം നിര്‍മ്മാണത്തിന് അടിയന്തിരമായി മേല്‍നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടുമെന്നും എം പി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!