വേറിട്ട പഴയകാല കളികളുമായി വാഴയൂര്‍ ഫെസ്റ്റ്

Web Desk
1 Min Read

ദോഹ: പതിനേഴാം വര്‍ഷത്തിലേക്ക് കടക്കുന്ന വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ചാപ്റ്ററിന്റെ അംഗങ്ങളുടെയും കുടുംബാങ്ങളുടെയും മീറ്റ് ദോഹയില്‍ നടന്നു. പ്രോഗ്രാം ഡോം ഖത്തര്‍ പ്രസിഡന്റും ചാലിയാര്‍ ദോഹ, വി എസ് എഫ് ചീഫ് അഡൈ്വസറുമായ മശ്ഹൂദ് തിരുത്തിയാട് ഉദ്ഘാടനം ചെയ്തു.

city exchange

പ്രസിഡന്റ് റഫീഖ് കാരാട് അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകളുടെ അവശ്യകതയെ കുറിച്ചും ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഡേയോട് അനുബന്ധിച്ചു നടത്തുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു.

രതീഷ് കക്കോവ്, ആസിഫ് കോട്ടുപാടം, അന്‍വര്‍ ബി ടി, ജിഫ്രി ചണ്ണയില്‍, അബൂബക്കര്‍ തിരുത്തിയാട്, ഷാഫി കക്കോവ്, ജവാദ് വാഴയൂര്‍, ഷംജിത് ചണ്ണയില്‍, നസീഫ് തിരുത്തിയാട്, അബ്ദുസലാം അഴിഞ്ഞിലം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഫൈറൂസ് കോട്ടുപാടം സ്വാഗതവും ശരത് പൊന്നേപാടം നന്ദിയും പറഞ്ഞു.

അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ചു പഴയകാല കായിക വിനോദങ്ങളായ ഉണ്ടേറ്, ആട്ടക്കളം, ചടുകുടു, ഗെയിം, കൊത്തന്‍കല്ല് തുടങ്ങിയവയും കൂട്ടപ്പാട്ട് മത്സരം, കമ്പവലി തുടങ്ങിയവയും പരിപാടിക്ക് മികവേകി. മധുരമിഠായികളും അച്ചാര്‍ വിഭവങ്ങളുമായി തട്ടുകട കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

- Advertisement -
Ad image

നാട്ടില്‍നിന്നും സന്ദര്‍ശനത്തിനു വന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാഴയൂര്‍ ഫെസ്റ്റ് നവ്യാനുഭവമായി.

Share This Article
Leave a Comment
error: Content is protected !!