

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്ററിന്റെ വിദ്യാര്‍ഥി മീറ്റ് ‘പ്രഗതി- 2024’ ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഫാക്കല്‍റ്റി അംഗങ്ങളും സി എം എ അംഗങ്ങളും പങ്കെടുത്തു.

കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സിന്റെ സതേണ്‍ ഇന്ത്യ റീജിയണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ദിവ്യ അഭിഷേക് വിശിഷ്ടാതിഥിയായിരുന്നു.

ഐ സി എം എ ഐ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി വി അധ്യക്ഷത വഹിച്ചു. മീന ജോര്‍ജ്, രഞ്ജിനി ആര്‍ എന്നിവര്‍ സംസാരിച്ചു.
മീറ്റില്‍ ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ദി ഗ്രേറ്റ് ഡിബേറ്റ്, കോര്‍പ്പറേറ്റ് വാക്ക്, ട്രഷര്‍ ഹണ്ട്, ബ്രാന്‍ഡ് റേസ്, ഫോട്ടോഗ്രാഫി, ക്വിസ്, ഫുട്‌ബോള്‍, ഡാന്‍സ് എന്നിവ അരങ്ങേറി. പങ്കെടുത്തവര്‍ക്കുള്ള പരിപാടികള്‍ സാംസ്‌കാരിക അവതരണത്തോടെ സമാപിച്ചു.
തിരുവനന്തപുരം ചാപ്റ്ററിനെ മികച്ച ചാപ്റ്ററായി തെരഞ്ഞെടുത്തു. റോളിംഗ് ട്രോഫി സമ്മാനിച്ചു.

