പത്താമത് ചാലിയാര്‍ സ്പോര്‍ട്‌സ് ഫെസ്റ്റ്; കൊടിയത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാര്‍

Web Desk
3 Min Read

ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിച്ച പത്താമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ 58 പോയിന്റുകള്‍ നേടി കൊടിയത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. 55 പോയിന്റുകള്‍ നേടി കീഴുപറമ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനവും 37 പോയിന്റുകള്‍ നേടി ഫറോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 22 പോയിന്റുകള്‍ വീതം നേടി ചീക്കോടും കടലുണ്ടിയും നാലാം സ്ഥാനം പങ്കിട്ടു.

city exchange

മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം കൊടിയത്തൂര്‍ പഞ്ചായത്ത് നേടിയപ്പോള്‍ രണ്ടാം സ്ഥാനം ഫറോക് പഞ്ചായത്തും മൂന്നാം സ്ഥാനം വാഴയൂരും കരസ്ഥമാക്കി.

ഫൈവ്‌സ് ഫുട്‌ബോള്‍ ഫൈനലില്‍ മുഴുവന്‍ സമയം പിന്നിട്ടപ്പോള്‍ ചീക്കോടും കൊടിയത്തൂരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയും പെനാല്‍റ്റി ഷൂടൗട്ടില്‍ 3-1 ന് ചീക്കോടിനെ പരാജയപ്പെടുത്തി കൊടിയത്തൂര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി. വടംവലി മത്സരത്തില്‍ കീഴുപറമ്പിനെ പരാജയപ്പെടുത്തി കൊടിയത്തൂര്‍ വിജയികളായി. ഊര്‍ങ്ങാട്ടിരി പഞ്ചായത്തും ചീക്കോട് പഞ്ചായത്തും മൂന്നാം സ്ഥാനം പങ്കിട്ടു.

വനിതകളുടെ ഷൂട്ട്ഔട്ട് മത്സരത്തില്‍ കീഴുപറമ്പ് ഒന്നാം സ്ഥാനവും കൊടിയത്തൂര്‍ രണ്ടാം സ്ഥാനവും ഫറോക്ക് മൂന്നാം സ്ഥാനവും നേടി. പുരുഷന്‍മാരുടെ 4×100 മീറ്റര്‍ റിലേ മത്സരത്തില്‍ ഒന്നാം സ്ഥാനം കീഴുപറമ്പ് പഞ്ചായത്ത് നേടിയപ്പോള്‍ രണ്ടാം സ്ഥാനം ഫറോക് പഞ്ചായത്തും മൂന്നാം സ്ഥാനം മമ്പാട് പഞ്ചായത്തും കരസ്ഥമാക്കി. വനിതകളും കുട്ടികളുമടക്കം പങ്കെടുത്ത വ്യക്തിഗത ഇനങ്ങളായ ബാസ്‌കറ്റ് ബോള്‍ ത്രോ, ബോള്‍ ഓണ്‍ സ്റ്റമ്പ്, ഓട്ടമത്സരം, ലോങ്ങ് ജമ്പ്, പുരുഷന്മാരുടെ പഞ്ചഗുസ്തി, നീന്തല്‍ മത്സരം എന്നിവക്ക് കൂടിയുള്ള പോയിന്റുകളുടെ അടിസ്ഥാനത്തിലായിരുന്നു ഓവറോള്‍ ചാമ്പ്യന്‍മാരെ കണ്ടെത്തിയത്.

- Advertisement -
Ad image

മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച പത്താം എഡിഷന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ചാലിയാര്‍ ദോഹ ജനറല്‍ സെക്രട്ടറി സി ടി സിദ്ദീഖ് സ്വാഗതം പറഞ്ഞു. ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഖത്തര്‍ ചാരിറ്റി മുന്‍ പബ്ലിക് റിലേഷന്‍ മാനേജറും ഖത്തര്‍ എനര്‍ജി റിക്രിയേഷണല്‍ സൂപ്പര്‍വൈസറുമായ ഖാലിദ് അഹമ്മദ് കാസിം അഹമ്മദ് ഫക്രു സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്‌ക്വാഷ് ആന്‍ഡ് ടെന്നീസ് താരം ചാങ് സെര്‍ണ്‍- സിങ്കപ്പൂര്‍, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍ മറൈന്‍ എയര്‍ കണ്ടിഷനിങ്ങ് ആന്‍ഡ് റെഫ്രിജറേഷന്‍ കമ്പനി പ്രൊജക്റ്റ്സ് മാനേജര്‍ ഫാസില്‍, മെയിന്‍ സ്‌പോണ്‍സര്‍ എമിടെക് എം ഇ പി മാനേജിങ് ഡയറക്ടര്‍ അനീഷ്, മെഡിക്കല്‍ പാര്‍ട്ണര്‍ റയാദ മെഡിക്കല്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, മാര്‍ക്കറ്റിംഗ് ഹെഡ് അല്‍ത്താഫ്, റേഡിയോ പാര്‍ട്ട്‌നര്‍ റേഡിയോ സുനോ പ്രോഗ്രാം ഹെഡ് നിബു വര്‍ഗ്ഗീസ് (അപ്പുണ്ണി), ആര്‍ ജെ അഷ്ടമി, ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഡിസ്പ്യൂട്ട് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദിഖ് വാഴക്കാട്, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കെ എം സി സി പ്രതിനിധി മുസ്തഫ ഏലത്തൂര്‍, കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി തസീന്‍ അമീന്‍, കെ പി എ ക്യു പ്രസിഡന്റ് അബ്ദുല്‍ റഹീം, ഐ സി സി വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐ സി സി സെക്രട്ടറി, എബ്രഹാം ജോസഫ്, സജീവ് സത്യശീലന്‍, ഐ സി ബി എഫ് സെക്രട്ടറി അഹ്‌മദ് കുഞ്ഞി, അബ്ദുറഹൂഫ് കൊണ്ടോട്ടി അല്‍വക്ര സ്‌പോര്‍ട്‌സ് ക്ലബ് ഓപ്പറേഷന്‍സ് മാനേജര്‍ നബീല്‍, താമിര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയില്‍, രഘുനാഥ് ഫറോക്ക്, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, ഡോ. ഷഫീഖ് താപ്പി മമ്പാട്, സാബിഖ് എടവണ്ണ, അഹ്‌മദ് നിയാസ് മൂര്‍ക്കനാട്, അബി ചുങ്കത്തറ, ജൈസല്‍ വാഴക്കാട്, തൗസീഫ് കാവനൂര്‍, ഇണ്ണിമോയിന്‍ കുനിയില്‍, അബ്ദുല്‍ മനാഫ് എടവണ്ണ, അബ്ദുറഹ്‌മാന്‍ മമ്പാട്, ഉണ്ണികൃഷ്ണന്‍ വാഴയൂര്‍, റഫീഖ് കാരാട് വാഴയൂര്‍, സാദിഖ് കൊന്നാലത്ത്, അബ്ദുല്‍ മനാഫ് കൊടിയത്തൂര്‍, അക്ഷയ് കടലുണ്ടി, മുനീറ ബഷീര്‍, ശാലീന രാജേഷ്, മുഹ്‌സിന സമീല്‍, ഷഹാന ഇല്യാസ്, ബുഷ്റ ഫറോക് എന്നിവര്‍ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ട്രെഷറര്‍ ജാബിര്‍ ബേപ്പൂര് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!