

ദോഹ: അടൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഖത്തര്‍ അലുമ്നി സീക്കയുടെ രണ്ടാമത് വാര്‍ഷിക പൊതുയോഗം ഐന്‍ ഖാലിദ് ഷെഫ് പിള്ളൈ റെസ്റ്റാറ്റാന്റില്‍ നടന്നു.

പ്രസിഡണ്ട് ജെന്നി ജോണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിജോ റോയി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പ്രശാന്ത് മാത്യു സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഭാരവാഹികളായി പ്രശാന്ത് മാത്യു (പ്രസി),
റ്റിബിന്‍ ടോം, പാര്‍വതി രാജ് (വൈസ് പ്രസി), അരുണ്‍ കെ മോഹന്‍ (ജന സെക്ര), രജനി നായര്‍ (ആര്‍ട്സ് സെക്രട്ടറി), അമ്മാര്‍ അഷ്റഫ് (സ്പോര്‍ട്സ് സെക്രട്ടറി), ഫഹദ് പി എച്ച് (മീഡിയ സെക്രട്ടറി), അബുലൈസ് എം വി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വിനീത് സ്വാഗതവും അരുണ്‍ കെ മോഹന്‍ നന്ദിയും പറഞ്ഞു.

