റോഡ് വീതിയാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് മന്ത്രിക്ക് കത്ത് നല്കി

Web Desk
1 Min Read

ആലുവ: ആലുവ- ആലങ്ങാട് റോഡ് വീതികൂട്ടി പുനരുദ്ധരിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ളതാണ്. ഈ സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരം പി ഡബ്ല്യൂ ഡി വിഭാഗം ഇന്‍വെസ്റ്റിഗേഷന്‍ സര്‍വ്വേ പൂര്‍ത്തിയാക്കി അലൈന്‍മെന്റിന് അംഗീകാരം ലഭ്യമാക്കിയിട്ടുള്ളതുമാണ്. കൂടാതെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ (ബി) അനുമതിയും ലഭിച്ചിട്ടുണ്ട്.

city exchange

ഈ റോഡിന്റെ സാമൂഹ്യാഘാത പഠനം പൂര്‍ത്തിയാക്കി എറണാകുളം കളക്ടറേറ്റില്‍ അവലോകനം യോഗം ചേര്‍ന്ന് അംഗീകരിച്ചിട്ടുമുള്ളതാണ്.

എന്നാല്‍ അലൈന്‍മെന്റ് പ്രകാരം 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കേണ്ട ഈ റോഡില്‍ പി വി ഐ പിയുടെ അക്വാഡെക്റ്റ് ഉള്ള ഭാഗത്ത് റോഡിന് തീരെ വീതികുറവാണ്. ഈ അക്വാഡെക്റ്റ് ഭാഗത്ത് 12 മീറ്റര്‍ വീതിയും 5.5 മീറ്റര്‍ ക്ലിയറന്‍സും ഉണ്ടായാല്‍ മാത്രമേ ഈ റോഡിന്റെ പുനരുദ്ധാരണത്തിന്റെ പൂര്‍ണ്ണഫലം ലഭിക്കുകയുള്ളു.

ഇങ്ങനെ തയ്യാറാക്കിയ അലൈന്‍മെന്റ് പ്രകാരം ആലുവ ആലങ്ങാട് റോഡില്‍ പി ഐ വി ഐ പിയുടെ അക്വാഡെക്റ്റ് സ്ഥിതി ചെയ്യുന്ന ഭാഗത്തെ റോഡ് 12 മീറ്റര്‍ വീതിയിലും 5.5 മീറ്റര്‍ ക്ലിയറന്‍സിലും റീ അറേഞ്ചു ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പി വി ഐ പി ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കത്തെഴുതി അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!