

ദോഹ: ഖത്തര്‍ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി ഖത്തറിലെ കാസറകോട് ജില്ലക്കാരെ പങ്കെടുപ്പിച്ചു തുമാമയിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച കാസറകോടന്‍ പൊലിമ മികച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

ഖത്തര്‍ കെ എം സി സി കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതവും ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം അധ്യക്ഷതയും വഹിച്ചു. കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം നിര്‍വഹിച്ചു.


ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ സാം ബഷീര്‍, സംസ്ഥാന നേതാക്കളായ ആദം കുഞ്ഞി, ഷമീര്‍ പട്ടാമ്പി, താഹിര്‍ കൊയ്യോട്, സംസ്ഥാന മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ സാദിഖ് പാക്യാര, സീനിയര്‍ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി, എം ടി പി മുഹമ്മദ് കുഞ്ഞി, എം വി ബഷീര്‍, ജില്ലാ നേതാക്കളായ നാസര്‍ കൈതക്കാട്, മുഹമ്മദ് കെബി ബായാര്‍, ഷാനിഫ് പൈക്ക, സഗീര്‍ ഇരിയ, അലി ചേരൂര്‍, സാദിഖ് കെ സി, മൊയ്ദു ബേക്കല്‍, മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, നാസര്‍ ഗ്രീന്‍ലാന്‍ഡ്, ഹാരിസ് ഏരിയാല്‍, ഷഫീഖ് ചെങ്കള, മാക് അടൂര്‍, റഫീഖ് മാങ്ങാട്, സലാം ഹബീബി, അന്‍വര്‍ കാടങ്കോട്, മീഡിയ വിങ് ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍, കള്‍ച്ചറല്‍ വിങ് ചെയര്‍മാന്‍ അഷ്റഫ് എം വി എന്നിവര്‍ ആശംസ അറിയിച്ചു.
തുടര്‍ന്ന് നടന്ന പൊലിമ കലാ സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ട്, മാക് അടൂറിന്റേയും റഫീഖ് മാങ്ങാടിന്റെയും നേതൃത്വത്തിലുള്ള ദഫ്മുട്ട്, ഹാരിസ് ഏരിയാലിന്റെയും അബ്ദുല്‍ റഹ്‌മാന്‍ എരിയാന്റെയും നേതൃത്വത്തിലുള്ള കോമഡി ഒപ്പന, കുട്ടികളുടെ ഒപ്പന, കുട്ടികള്‍ക്കുള്ള കളറിംഗ് കോംപെറ്റീഷന്‍, പെന്‍സില്‍ ഡ്രോയിങ്, കഹൂത്ത് ക്വിസ് കോമ്പറ്റീഷന്‍, അലിഫ് കലാ സംഘം അവതരിച്ച മുട്ടിപ്പാട്ട് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.
പരിപാടിയോട് അനുബന്ധിച്ച് വനിതകള്‍ക്കായി ഒരുക്കിയ സ്‌നാക്‌സ് കോമ്പറ്റീഷന്‍ കാസറകോടന്‍ പൊലിമക്ക് പൊലിവ് കൂട്ടി.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നുഹ്‌മാന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ജില്ലാ ട്രഷറര്‍ സിദ്ധീഖ് മണിയന്‍പാറ നന്ദി പറഞ്ഞു.

