Business
അന്താരാഷ്ട്ര പ്ലാസ്റ്റിക് വിമുക്ത ദിനത്തില്‍ റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൗജന്യ പേപ്പര്‍ ബാഗ് വിതരണം

ദോഹ: പരിസ്ഥിതി നിലനില്‍പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 2030 വിഷന്‍ ‘ഗോ ഗ്രീന്‍’ പദ്ധതിയോടൊപ്പം ചേര്‍ന്ന് റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അന്താരാഷ്ട്ര പ്ലാസ്റ്റിക് വിമുക്ത ദിനം പ്രത്യേക പരിപാടിയോടെ ആചരിക്കുന്നു.


ഖത്തറിലെ എല്ലാ റവാബി ശാഖകളിലെയും ഉപഭോക്താക്കള്‍ക്ക് അവരുടെ ഷോപ്പിങ്ങിനൊപ്പം സൗജന്യ പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്യും. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുകയും പരിസ്ഥിതി സൗഹൃദമായ പരിഹാരങ്ങള്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

റവാബിയുടെ ഈ സാമൂഹിക ബോധവത്ക്കരണ പരിപാടി, ചെറിയതെങ്കിലും ദീര്‍ഘകാലപരമായ പരിസ്ഥിതി പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ ഉദ്ദേശിക്കുന്നു. പേപ്പര്‍ ബാഗുകളും മറ്റ് ജൈവവിനാശകാരിയായ ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഖത്തറിലെ പ്ലാസ്റ്റിക് മാലിന്യ നിരക്ക് കുറയ്ക്കാനുള്ള ദേശീയ ശ്രമങ്ങളില്‍ റവാബി അതിന്റെ പങ്ക് ഉറപ്പാക്കുന്നു.


റവാബിയില്‍, സ്ഥിരതയുള്ള പരിസ്ഥിതി മാറ്റങ്ങള്‍ ഓരോ ദിവസവും എടുക്കുന്ന ചെറിയ തീരുമാനങ്ങളിലൂടെയാണ് ആരംഭിക്കേണ്ടത് എന്നതാണ് ഞങ്ങളുടെ വിശ്വാസമെന്നും ഈ അന്താരാഷ്ട്ര പ്ലാസ്റ്റിക് വിമുക്ത ദിനത്തില്‍ ഞങ്ങള്‍ സ്വീകരിച്ച ഈ സംരംഭം ഉപഭോക്താക്കളെ പരിസ്ഥിതി സൗഹൃദമായ ജീവിതശൈലികള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഖത്തര്‍ 2030 ദൗത്യത്തെ പിന്തുണയ്ക്കുന്ന നിരവധി നടപടികളില്‍ ഇത് ഒന്നാണെന്നും അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബക്കര്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിലേക്ക് ഓരോ ഉപഭോക്താവിനെയും ആകര്‍ഷിക്കാനുള്ള ലക്ഷ്യത്തോടെ റവാബി ഈ അര്‍ഥവത്തായ ക്യാമ്പയിനില്‍ മുഴുവന്‍ സമൂഹത്തെയും പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്നു.


