സൂപ്പര്‍ ഫാമിലിയ സീസണ്‍ 2 ഓഗസ്റ്റ് 15ന്

Web Desk
1 Min Read

ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങള്‍ക്കായി നടത്തുന്ന സൂപ്പര്‍ ഫാമിലിയയുടെ രണ്ടാം സീസണ്‍ ഓഗസ്റ്റ് 15ന് അല്‍ ഖോര്‍ മാളില്‍ നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 200 കുടുംബങ്ങള്‍ക്കാണു ഇത്തവണയും മല്‍സരിക്കാനും വന്‍ സമ്മാനങ്ങള്‍ നേടാനും അവസരമൊരുക്കിയിരിക്കുന്നത്.

city exchange

സീസണ്‍ 2 കാംപയ്ന്‍ ഉദ്ഘാടനം വ്യാപാര വാണിജ്യ പ്രമുഖരുടെ സാന്നിധ്യത്തില്‍ സിഗ്നേച്ചര്‍ ബൈ മര്‍സ ഹാളില്‍ നടന്നു.

ആയിരത്തിലേറെ കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 കുടുംബങ്ങളാണ് കഴിഞ്ഞവര്‍ഷം നടന്ന സീസണ്‍ ഒന്നില്‍ പങ്കെടുത്തത്. സ്വര്‍ണ നാണയങ്ങള്‍, വിദേശയാത്ര, ടെലിവിഷനുകള്‍, ഹെല്‍ത്ത് ചെക്കപ്പ്, കൂപ്പണുകള്‍ തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ ആണ് ഇത്തവണയും വിജയികളെ കാത്തിരിക്കുന്നത്. വിവരങ്ങള്‍ക്ക്: 50416868.

Share This Article
Leave a Comment
error: Content is protected !!