

ആലുവ: യു ഡി എഫ് ചാലക്കുടി പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് അങ്കമാലി സി എസ് എ ഹാളില്‍ നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ പ്രമുഖ യു ഡി എഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

