കലാനിധിയുടെ പ്രഥമ എം കെ അര്‍ജുനന്‍ പുരസ്‌കാരം മോഹന്‍ സിത്താരയ്ക്ക്

Web Desk
0 Min Read

തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് നല്‍കുന്ന പ്രഥമ എം കെ അര്‍ജുനന്‍ പുരസ്‌കാരം ചലച്ചിത്ര സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയ്ക്ക്. പ്രശസ്തി പത്രവും ഫലകവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

city exchange

ഏപ്രില്‍ 14 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ അറിയിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Share This Article
Leave a Comment
error: Content is protected !!