

ദോഹ: ഖത്തറിലെ പ്രവാസം മതിയാക്കി സൗദിയിലേക്ക് യാത്ര തിരിക്കുന്ന ഖത്തര്‍ കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും മത- സാമൂഹിക മേഖലയിലെ നിറ സാന്നിധ്യവുമായ മുസ്തഫ തെക്കേകാടിന് ഖത്തര്‍ കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയപ്പ് നല്കി.

സംഘടനാ രംഗത്തും പൊതുരംഗത്തും എന്നും വിനയവും ലാളിത്യവും കൊണ്ട് സജീവ സാനിധ്യമായിരുന്ന മുസ്തഫ തെക്കേകാടിന്റെ ഖത്തര്‍ പ്രവാസം അവസാനിപ്പിച്ചുള്ള യാത്ര സംഘടനക്ക് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ദോഹയിലെ ബ്രോക്കോളി റെസ്റ്റോറന്റില്‍ നടന്ന യാത്രയയപ്പ് പരിപാടിയില്‍ കെ എം സി സി സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ആക്ടിങ് ചെയര്മാന് എസ് എ എം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം എ നാസര്‍ മുഖ്യപ്രഭാഷണം നടത്തി.
കെ എം സി സി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് അന്‍വര്‍ അഞ്ചില്ലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി അബീ മര്‍ഷാദ് സ്വാഗതം പറഞ്ഞു.
കെ എം സി സി ഖത്തര്‍ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ലുകമാനുല്‍ ഹകീം, ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പന്തല, എം ടി പി മുഹമ്മദ് കുഞ്ഞി, മണ്ഡലത്തിന്റെ നീരീക്ഷകന് കെ എസ് മുഹമ്മദ് കുഞ്ഞി, എന്‍ എ ബഷീര്‍്, ശംസുദ്ധീന്‍ ഉദിനൂര്‍, മന്‍സൂര്‍ റഹ്മാന്, ഇസ്മായില്‍, റഫീഖ് റഹ്മാനി, ആബിദ് ഉദിനൂര്‍, റിയാസ്, എ വി നൗഷാദ് ടി എച്ച് എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ തെക്കേകാട് മറുപടി പ്രസംഗം നടത്തി.
കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം ട്രഷറര്‍ ആബിദ് ഉദിനൂര്‍ നന്ദിയും പറഞ്ഞു.

