അഭിരാമി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 27ന് വൈകിട്ട് ആറിന് റിലീസ്

Web Desk
1 Min Read
Screenshot

കൊച്ചി: ഗായത്രി സുരേഷ് നായികയായി വേഷമിടുന്ന അഭിരാമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശനിയാഴ്ച വൈകിട്ട് ആറിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങും. ഹരികൃഷ്ണന്‍, ശ്രീകാന്ത് മുരളി, റോഷന്‍ ബഷീര്‍, അമേയ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്ന അഭിരാമി മെയ് 24നാണ് അഭിരാമി തിയേറ്ററുകളിലെത്തുന്നത്.

city exchange

ദേര ഡയറീസിന് ശേഷം മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്യുന്ന ചിത്രം സ്‌പെക്ടാക് മൂവീസിന്റേയും എം ജെ എസ് മീഡിയയുടേയും കോപ്പര്‍നിക്കസ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക് തയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

വഹീദ് സമാന്‍ രചനയും ഷിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും ചെയ്ത അഭിരാമിയിലെ ഗാനങ്ങള്‍ ജോ പോളും സംഗീതം സിബു സുകുമാരനും എഡിറ്റിംഗ് നവീന്‍ പി വിജയനും നിര്‍വഹിച്ചിരിക്കുന്നു. പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്, കെ മുജീബുര്‍റഹ്‌മാന്‍.

Share This Article
Leave a Comment
error: Content is protected !!