

കോഴിക്കോട്: ആദ്യമായി ലൈബ്രറികളിലെത്തുന്ന കുട്ടികളെ വായനയുടെ ലോകത്ത് പിടിച്ചിരുത്തുവാന്‍ ലക്ഷ്യമിട്ടുള്ള ജെ സി ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ ഖിസ്സ പിതാര പദ്ധതി ആരംഭിച്ചു.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് വായനയുടെ സന്തോഷം നല്‍കുന്നതിനും കുട്ടികള്‍ക്കിടയില്‍ സാക്ഷരതയും സ്വതന്ത്ര ചിന്തയും ഭാവനയും വളര്‍ത്തിയെടുക്കുന്നതിനും ഡി വൈ ഐ കെ
ലൈബ്രറികളിലൂടെയുള്ള പദ്ധതിയാണിത്.

2022 ഓഗസ്റ്റില്‍ ആരംഭിച്ച ഖിസ്സ പിതാര പദ്ധതി ഇന്ത്യയിലുടനീളം വ്യാപകമായി കൊാണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി 44 ലൈബ്രറികളില്‍ കൂടി ഇത് നടപ്പിലാകുന്നതോടെ 30,000ത്തോളം പുസ്തകങ്ങള്‍ ആണ് പുതുതായി പരിചയപ്പെടുത്തുന്നത്.
സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങള്‍ വായിക്കാന്‍ കഴിയുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ ശതമാനം 2018-ല്‍ 27.3 ശതമാനം ആയിരുന്നത് 2022-ല്‍ 20.5 ശതമാനം ആയി കുറഞ്ഞതായി ആ വര്‍ഷത്തെ
വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. കോവിഡ് 19 മഹാമാരി കാരണമായിരുന്നിത്. 2012ല്‍ ആയിരുന്നു അവസാനമായി ഇതിലും കുറവ് രേഖപ്പെടുത്തിയത് (21.5 ശതമാനം).
ഇത്തരം സര്‍വേകളിലൂടെ വര്‍ഷങ്ങളായി വായനയുടെ അഭാവവും സ്‌കൂളുകളില്‍ നിന്നും പഠനം നിര്‍ത്തിപ്പോകുന്നവരുടെ എണ്ണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിച്ചപ്പോള്‍ സ്‌കൂ ളുകളിലെ കൊഴിഞ്ഞു പോക്ക് തടയുവാന്‍ കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍
നിര്‍ദേശിച്ചിരുന്നു.
ഇതുകൊണ്ടാണ് ജെ സി ബി ഫൗണ്ടേഷന്‍ രാജ്യത്തുടനീളം ലൈബ്രറികളെ ശക്തിപ്പെടുത്തുവാനുള്ള ഖിസ്സ പിതാര പോലുള്ള പദ്ധതികള്‍ തയ്യാറാക്കിയത്.
ഈ ആശങ്കാജനകമായ സാഹചര്യത്തെ മറി കടക്കുകയായിരുന്നു ആത്യന്തിക ലക്ഷ്യം.
ജെ സി ബി ഫൗണ്ടേഷനും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ- കേന്ദ്രീകൃത സംഘടനകളുമായുള്ള പങ്കാളിത്തത്തിലൂടെയാണ്, ഫൗണ്ടേഷന്‍ സ്‌കൂളുകളിലും കമ്മ്യൂണിറ്റി സെന്ററുകളിലും ഊര്‍ജ്ജസ്വലമായ വായനാ ഇടങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനം തുടങ്ങിയത്.
ഖിസ്സ പിതാര ലൈബ്രറികള്‍ പലപ്പോഴും ആദ്യമായി വായിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക
ശ്രദ്ധ നല്‍കുന്ന പദ്ധതിയാണ്. പ്രതിജ്ഞാബദ്ധരായ നല്ല ലൈബ്രേറിയന്‍മാരെ ഇതിനായി തിരഞ്ഞെടുക്കുകയും പുതിയ കുട്ടികളായ വായനക്കാരെ വായനയുടെ ലോകത്ത് നിലനിര്‍ത്താന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
ഉറക്കെയുള്ള വായനയുടെ സെഷനുകള്‍, കഥപറച്ചില്‍, ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ആക്റ്റിവിറ്റികള്‍, ഇന്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഇതിലൂടെ.

