പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടു

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി ഡബ്ല്യു എല്‍ പി സ്‌ക്കൂളില്‍ വൃക്ഷ തൈകള്‍ നടുകയും വിതരണം ചെയ്യുകയും ചെയ്തു. ‘ഒരു തൈ നടൂ, നാളെയുടെ ഒരു തണല്‍ ഫലവൃക്ഷമായി അത് വളരെട്ടെ, വരും തലമുറക്ക് അത് ശുദ്ധവായു പകരട്ടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടത്.

city exchange

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിവിധ സ്‌കൂളുകളിലേക്കും അങ്കണവാടികളിലേക്കും വൃക്ഷ തൈകള്‍ വിതരണം ചെയ്തു.

പരിസ്ഥിതിദിനാചരണം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉല്‍ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൂബി ജിജി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, അംഗങ്ങളായ പി എസ് യൂസഫ്, ലീന ജയന്‍, ലൈല അബ്ദുല്‍ ഖാദര്‍, അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍ഷ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ബിനിത, കൃഷി അസിസ്റ്റന്റ്മാരായ രതീഷ്, സുഷമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.

Share This Article
Leave a Comment
error: Content is protected !!