

ആലുവ: 2021- 22ലെ ബജറ്റ് പ്രസംഗത്തില്‍ ആലുവയിലെ യൂണിയന് ക്രിസ്ത്യന്‍ കോളജ് 100 വര്‍ഷം പിന്നിടുകയാണെന്നും കോളജില്‍ പുതിയൊരു ലൈബ്രറി നിര്‍മ്മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിക്കുന്നു എന്നും പ്രഖാപിച്ചിരുന്നു.

പുതിയ ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പ്രൊപ്പോസല്‍ അയച്ചിരുന്നു. ഈ പ്രൊപ്പോസലില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നാളിതുവരേയായിട്ടും ഭരണാനുമതി നല്‍കിയിട്ടില്ല എന്നും ആയതിനാല്‍ യു സി കോളജില്‍ പുതിയ ലൈബ്രറി ബില്‍ഡിങ്ങ് നിര്‍മ്മിക്കുന്നതിന് 2021- 22ലെ ബജറ്റില്‍ പ്രഖാപിച്ച അഞ്ച് കോടിയുടെ ഭരണാനുമതിയും ഫണ്ടും എത്രയും വേഗം ലഭ്യമാക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിയമസഭയില്‍ വച്ച് നേരിട്ട് കത്തു നല്കി ആവശ്യപ്പെട്ടു.
