തൃശൂരിലും പാലക്കാടും മലപ്പുറത്തും നേരിയ ഭൂചലനം

Web Desk
1 Min Read

തൃശൂര്‍: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. രാവിലെ 8.15നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

city exchange

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കവെdhടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- Advertisement -
Ad image

പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല.

Share This Article
Leave a Comment
error: Content is protected !!