സാംസ്‌കാരിക സമ്പത്തുകൊണ്ട് പ്രൗഡമാണ് പൊന്നാനിയുടെ മണ്ണ്: കെ പി രാമനുണ്ണി

Web Desk
2 Min Read

ദോഹ: മലയാള ഭാഷയുടെ ധാര്‍മ്മികമായ ശക്തിയെ ഉത്തേജിപ്പിച്ച് ഭാഷാ പിതാവായി അറിയപ്പെട്ട തുഞ്ചത്ത് ആചാര്യനും സാമ്രാജ്യത്വത്തിനെതിരായി കവിത കൊണ്ടും ചരിത്ര ഗ്രന്ഥ രചന കൊണ്ടും പട പൊരുതിയ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമനും രണ്ടാമനെയും കൊണ്ടെല്ലാമാണ് പൊന്നാനിയുടെ യശസ്സ് പ്രധാനമായും ഉയര്‍ന്ന് നില്‍ക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഖത്തര്‍ (പി സി ഡബ്ല്യു എഫ്) ചാപ്റ്റര്‍ എട്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംഘടനയുടെ ഗ്ലോബല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം.

city exchange

മലയാള ഭാഷയ്ക്ക് തന്നെ ഏറ്റവും അധികം കലാകാരന്മാരെയും സംഗീതഞ്ജരെയും പ്രദാനം ചെയ്ത മണ്ണാണ് പൊന്നാനിയുടേത്. ഈ മഹത്തരമായ പാരമ്പര്യത്തിന്റെ ശക്തി മുഴുവന്‍ പി സി ഡബ്ല്യൂ എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ല്ലീനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്ത് മംഗഫിലുണ്ടായ തീപിടുത്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടിയും കഴിഞ്ഞ ദിവസം അന്തരിച്ച പി സി ഡബ്ല്യൂ എഫ് ഖത്തര്‍ എക്‌സിക്യൂട്ടീവ് അംഗം വസന്തന്‍ പൊന്നാനിയുടെ പിതാവിനു വേണ്ടിയും അനുശോചനം രേഖപ്പെടുത്തി. വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ സലാം മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു.

പി സി ഡബ്ല്യൂ എഫ് കേന്ദ്ര ഹെല്‍ത്ത് ആന്റ് ഫാമിലി ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഇബ്രാഹിംകുട്ടി പത്തോടി കെ പി രാമനുണ്ണിയെ ഉപഹാരം നല്‍കി ആദരിച്ചു.

- Advertisement -
Ad image

പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ബിജേഷ് കൈപ്പടയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഖലീല്‍ റഹ്‌മാനും അവതരിപ്പിച്ചു.

2024-2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ഉപദേശക സമിതി സയ്യിദ് ആബിദ് തങ്ങള്‍ (ചെയര്‍മാന്‍), ഡോ. മുനീര്‍ അലി (വൈസ് ചെയര്‍മാന്‍), അംഗങ്ങള്‍ ടി കെ അബൂബക്കര്‍, അബ്ദുല്‍ സലാം മാട്ടുമ്മല്‍, അലികുട്ടി വി പി, മുഹമ്മദ് ഫൈസല്‍ കെ കെ,
രതീഷ് പുന്നുള്ളി, നജീബ് എം ടി, ബിജേഷ് കൈപ്പട (പ്രസിഡന്റ്), ഖലീല്‍ റഹ്‌മാന്‍ (ജനറല്‍ സെക്രട്ടറി), ബാദുഷ കെ പി (ട്രഷറര്‍), മുഹമ്മദ് സബീര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), വസന്തന്‍ പൊന്നാനി, കുഞ്ഞിമൂസ മാറഞ്ചേരി (വൈസ് പ്രസിഡന്റുമാര്‍), നൗഫല്‍ എ വി (ഓര്‍ഗനൈസിങ് സെക്രട്ടറി), മുഹമ്മദ് ഷെരീഫ്, ഇഫ്തിക്കര്‍ വി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

എം ടി നജീബ് മാറഞ്ചേരി, ഗ്ലോബല്‍ ഐ ടി ആന്റ് മീഡിയ കണ്‍വീനര്‍ ഫഹദ് ബിന്‍ ഖാലിദ് (സൗദി) എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ. മുനീര്‍ അലി, സിദ്ദിഖ് ചെറുവല്ലൂര്‍, ലത്തീഫ് മാറഞ്ചേരി എന്നിവര്‍ ആശംസ നേര്‍ന്നു. നൗഫല്‍ എ വി സ്വാഗതവും ഷൈനി കബീര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!