

ആലുവ: നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടത്തിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ യാത്രക്കാരുടെ ഉപയോഗത്തിനായി നിര്‍മിച്ച 2 ബാത്ത്‌റൂമുകളും മറ്റു ടോയ്‌ലറ്റുകളും വളരെ ഹൈജീനിക് ആയി സൂക്ഷിക്കാനുള്ള സംവിധാനത്തോട് യാത്രക്കാരുടെ ഉപയോഗത്തിനായി എത്രയും വേഗം തുറന്നു കൊടുക്കണമെന്ന് നിയമസഭയില്‍ ഗതാഗത വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടു.

ടൂറിസം വകുപ്പിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും ടോയ്‌ലറ്റുകള്‍ കൈകാര്യം ചെയ്യുന്ന സുലഭ എന്ന സൊസൈറ്റിക്ക് കെ എസ് ആര്‍ ടി സിയുടെ 21 ബസ്റ്റേഷനുകളിലെ ടോയ്‌ലറ്റുകള്‍ കൈമാറുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു എം എല്‍ എയുടെ ആവശ്യത്തിന് ഗതാഗത മന്ത്രി ആര്‍ ഗണേഷ്‌കുമാര്‍ സഭയില്‍ മറുപടി നല്‍കി.

സുലഭ സൊസൈറ്റി ടോയ്‌ലറ്റുകള്‍ വളരെ വൃത്തിയായി സൂക്ഷിക്കുമെന്നും ആവശ്യമായ എല്ലാ മെയിന്റനന്‍സ് ജോലികളും കൃത്യമായി ചെയ്യുമെന്നും ആലുവയിലെ ടോയിലറ്റുകള്‍ പുതിയതാണ് എന്നും അവ സുലഭ ഏജന്‍സി ഏറ്റെടുത്തുകഴിഞ്ഞാല്‍ വളരെ വൃത്തിയായി കൈകാര്യം ചെയ്യുമെന്നും മന്ത്രി തന്റെ മറുപടിയില്‍ വിശദീകരിച്ചു.
