
കോഴിക്കോട് ഡിസിസി അധ്യക്ഷനാകാന്‍ മോഹമുണ്ടായിരുന്നു- ആരും പിന്തുണച്ചില്ല

തിരുവനന്തപുരം: നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാജി പ്രഖ്യാപിച്ച കെ.പി.അനില്‍കുമാറിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. അനില്‍കുമാറിന്റെ രാജിപ്രഖ്യാപനത്തിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണമുണ്ടായത്. അനില്‍കുമാറിനെ പുറത്താക്കാന്‍ പാര്‍ട്ടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ അച്ചടക്കം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് ഡിസിസി അധ്യക്ഷനാകാന്‍ അനില്‍കുമാറിന് മോഹമുണ്ടായിരുന്നു. പക്ഷേ, നേതൃത്വത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ പേര് പ്രവര്‍ത്തകരോ നേതാക്കളോ നല്‍കിയില്ല. ആര്‍ക്കും അത്തരമൊരു താത്പര്യമുണ്ടായില്ലെന്നും അതിനാലാണ് പരിഗണിക്കാതിരുന്നതെന്നും സുധാകരന് വ്യക്തമാക്കി.
