

ദോഹ: ഈ വർഷത്തെ ഓണാഘോങ്ങളുടെ ഭാഗമായി

മലയാളത്തിന്റെ മഹോത്സവത്തെ വരവേൽക്കാനായി ആൻറിയ ഖത്തർ “തിരുവോണാരവം 2024” മെഗാ ഷോ നടത്തുന്നു.

കേരളത്തിലെ ചലച്ചിത്ര, സാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന “തിരുവോണാരവം2024″ന്റെ പോസ്റ്റർ പ്രകാശനവും ,തിരുവോണത്തിന്റെ വരവ് പ്രത്യേകം വിളിച്ചോതി സദസ്സിനോട് സംസാരിക്കുന്ന “ശുക്രൻ “എന്ന് പേരിട്ട പ്രത്യേക ചിഹ്നത്തിന്റെ അവതരണവും നടത്തി.

ചടങ്ങിൽ ആൻറിയ അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടേയും സാന്നിദ്ധ്യത്തിൽ പ്രശസ്ത സിനിമാ നടൻ ഹരി പ്രശാന്ത് വർമ്മ പോസ്റ്റർ പ്രകാശന കർമ്മം നിർവ്വഹിച്ചു.
റിതാജ് സൽവ റിസോർട്ട് ആൻ്റ് സ്പാ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 25ന് ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വ്യത്യസതയാർന്ന പരിപാടികളാണ് ആൻറിയ കുടുംബാംഗങ്ങൾക്കും മലയാളി സമൂഹത്തിനും വേണ്ടി ഒരുക്കിയിട്ടുള്ളതെന്ന് പ്രോഗ്രാം കൺവീനർ
ഡോ. കൃഷ്ണകുമാർ പറഞ്ഞു.
കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളേയും,ആധൂനിക കലകളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തതയാർന്ന പരിപാടികളാണ് ആൻറിയ ഖത്തർ “തിരുവോണാരവം2024” നായി ഒരുക്കിയിരിക്കുന്നത്.
കലാ കായിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അങ്കമാലി മുനിസിപ്പാലിറ്റിയിലേയും സമീപ്രദേശങ്ങളിലെ പതിനാലു പഞ്ചായത്തുകളിലുമുള്ള ഖത്തർ നിവാസികളുടെകൂട്ടായ്മയായ ആൻറിയ ഖത്തർ ഒട്ടേറ ജീവകാരുണ്യ പ്രവർത്തനങ്ങളും പൊതു സമൂഹത്തിൽ നടത്തുന്നു.
പ്രകാശന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ ആൻറിയ ഖത്തർ വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഡോ. കെ കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു. ഹരിപ്രശാന്ത് വർമ, ഓ ബി ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആഷിക് റെഹമാൻ, റിതാജ് ഗ്രൂപ്പ് പ്രതിനിധികളായ പ്രമോദ് തെക്കേതിൽ, ഫാത്തിമ സാറാ, ആൻറിയ, ജനറൽ സെക്രട്ടറി വിനായക് മോഹൻ, അരവിന്ദ്, ബിജു കാഞ്ഞൂർ, ജെരീഷ് ജോൺസൻ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ ജോ ജോസഫ് നന്ദി പറഞ്ഞു.
അർച്ചന ലിൻസൺ പരിപാടികളുടെ അവതാരകയായിരുന്നു.

