ഉമ്മൻ ചാണ്ടി മെമ്മോറിയൽ കാരുണ്യ സ്പർശം പദ്ധതി ആരംഭിച്ച് യൂത്ത് കോൺഗ്രസ്സ്

Web Desk
1 Min Read

ആലുവ: കേരളത്തിലെ ജനകീയനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഉമ്മൻ ചാണ്ടി മെമ്മോറിയൽ കാരുണ്യ സ്പർശം പദ്ധതിക്ക് തുടക്കം കുറിച്ചു. കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും പര്യായമായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി ആരംഭിച്ച കാരുണ്യ സ്പർശം പാലിയേറ്റീവ് പദ്ധതി മാതൃകാപരമെന്നും പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിൻ്റൊ പി ആൻ്റു പറഞ്ഞു.

city exchange

നിയോജക മണ്ഡലം പ്രസിഡന്‍റ് പി എച്ച് അസ്‌ലം അധ്യക്ഷത വഹിച്ചു. കാരുണ്യ സ്പർശം പദ്ധതിയിലേക്കായി വാക്കർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോണി ക്രിസ്റ്റഫർ കൈമാറി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി എ മുജീബ്, യു ഡി എഫ് ചെയർമാൻ ലത്തീഫ് പൂഴിത്തറ, യൂത്ത് കെയർ ജില്ലാ കോഡിനേറ്റർ എം എസ് സനു, ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ് അബൂബക്കർ സിദ്ധിഖ്, മണ്ഡലം പ്രസിഡന്‍റുമാരായ അനൂപ് ശിവശക്തി, ജിനാസ് ജബ്ബാർ, സക്കീർ എടത്തല, സിറാജുദ്ദീൻ ഹക്കീം, അബിൻ ഡേവിസ്, അസർ കീഴ്മാട്, ബ്ലോക്ക്‌ സെക്രട്ടറിമാരായ മുഹമ്മദ്‌ താഹിർ, നാസിഫ്, അൽഫിൻ രാജൻ, കോൺഗ്രസ് നേതാക്കളായ ജി മാധവൻകുട്ടി, പി വി എല്‍ദോസ് പനംപാട്ട്, രാജേഷ് പുത്തനങ്ങാടി, എം എ കെ നജീബ്, ശരത് ചെങ്ങമനാട്, രാജേഷ് ചെങ്ങാമനാട്, ഇജാസ്, ശരത് ചെങ്ങാമനാട്, മുഹ്സിന, മുഹമ്മദ്‌ ഷാഫി, മനു മൈക്കിൾ, അബു, അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.

യൂത്ത് കെയർ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി കാര്യണ്യ സ്പർശം പദ്ധതിയിലൂടെ രോഗികൾക്ക് ആവശ്യമായ സാധനങ്ങൾ താൽക്കാലികമായി നൽകുകയും, ആവശ്യം കഴിയുമ്പോൾ തിരിച്ച് വാങ്ങി മറ്റ് ആവശ്യമുള്ളവർക്ക് നൽകുന്ന രീതിയിലുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!