കയറ്റുമതി സാധ്യതയെക്കുറിച്ച് സെമിനാര്‍

Web Desk
1 Min Read

കോഴിക്കോട്: കേരള എക്‌സ്‌പോര്‍ട്ടേര്‍സ് ഫോറവും ഫെഡറല്‍ ബാങ്കും മംഗലാപുരം ജെ എസ് ഡബ്ല്യു പോര്‍ട്ടുമായി സഹകരിച്ച് സംരംഭകത്വ ശില്പശാല നടത്തുന്നു. ജൂലായ് 24ന് ബുധനാഴ്ച കോഴിക്കോടാണ് ശില്‍പശാല.

city exchange

കസ്റ്റംസ് കമ്മീഷണറേറ്റ്, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള എപിഇഡിഎ, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട്‌സ് ഓര്‍ഗനൈസേഷന്‍, ഇന്ത്യാ പോസ്റ്റിന് കീഴിലുള്ള ഫോറിന്‍ പോസ്റ്റ് ഓഫീസ് എന്നീ വിഭാഗങ്ങളിലുള്ള വിദഗ്ദര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും.

കാര്‍ഷിക വിപണനങ്ങള്‍ക്ക് ധാരാളം സാധ്യതയുള്ള പ്രത്യേകിച്ച് ഇന്ത്യ- യു എ ഇ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ കരാര്‍ പ്രകാരമുള്ള ‘നികുതി മുക്ത കരാര്‍’ പ്രകാരം പല ഉത്പന്നങ്ങള്‍ക്കുമുള്ള വിദേശ വിപണി കയറ്റുമതി രംഗത്തെ സാധ്യത തുറന്നു കാട്ടും.

പുതുതായി ഈ രംഗത്തേക്ക് വരുന്നവര്‍ക്കും ശില്പശാല ഏറെ ഉപകാരം ചെയ്യും. നിശ്ചിത ഗൂഗിള്‍ റജിസ്‌ട്രേഷനിലൂടെ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

- Advertisement -
Ad image

കൂടുതല്‍ അറിയാനും റജിസ്‌ടേഷനുമായി താഴെ കൊടുത്ത ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Share This Article
Leave a Comment
error: Content is protected !!