വിന്‍ഡോസ് പ്രതിസന്ധി; വിമാനയാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത കുറവ്

Web Desk
1 Min Read

ദോഹ: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെയുണ്ടായ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിലായ വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ല. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളേയും വിന്‍ഡോസിന്റെ പ്രയാസങ്ങള്‍ കാര്യമായ വിധത്തില്‍ തന്നെ ബാധിച്ചിട്ടുണ്ട്.

city exchange

വിന്‍ഡോസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും മണിക്കൂറുകളോളം വൈകി പറക്കാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തുലോം തുച്ഛമാണ്.

https://www.facebook.com/abdulraoof.kondotty.7/posts/pfbid02tD2yuwrTL3ZwAV9rn63wRYbdbWWjMUxC9AwCMp4dZWsnQsY87Qo1mZQHgS7pHXJFl

ഇന്ത്യയിലെ സിവില്‍ എവിഷന്‍ റെഗുലേഷന്‍ പ്രകാരം വിമാന കമ്പനികളുടെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാല്‍ വിമാന സര്‍വീസുകളില്‍ ഉണ്ടാകുന്ന കാലതാമസം, വിമാനം റദ്ദാക്കല്‍ തുടങ്ങിയവ സംഭവിച്ചാല്‍ ഭക്ഷണം, ഹോട്ടല്‍ താമസം, പണപരമായതും ആയ യാതൊരുവിധ നഷ്ടപരിഹാരവും യാത്രക്കാര്‍ക്ക് ലഭ്യമാക്കേണ്ടതില്ല. ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധിക്ക് വിമാന കമ്പനികള്‍ ഉത്തരവാദികളല്ല എന്നാണ് വിവക്ഷിക്കുന്നത്.

- Advertisement -
Ad image

വിമാന യാത്രക്കാരെ, വിശിഷ്യാ പ്രവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നതാണ് ഇപ്പോള്‍ ഉണ്ടായ സവിശേഷ സാഹചര്യം.

Share This Article
Leave a Comment
error: Content is protected !!