ഓണ്‍ലൈന്‍ ജപ്പാന്‍ ഭാഷാ ക്ലാസുകള്‍ ജനുവരി ഒന്‍പതിന് തുടങ്ങും

Web Desk
1 Min Read

കൊച്ചി: ജാപ്പനീസ് ഭാഷ പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കളമശ്ശേരി നിപ്പോണ്‍ കേരള സെന്ററില്‍ ജനുവരി ഒന്‍പതിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. സന്നദ്ധ സേവന സംഘടനയായ എ എസ് എ കേരളയുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. അഞ്ച് മാസത്തിനിടയില്‍ 100 മണിക്കൂറാണ് ക്ലാസിന്റെ കാലാവധി.

city exchange

ബേസിക്ക് കോഴ്‌സ് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് ആറുമുതല്‍ എട്ടുവരേയും ഇന്റര്‍മീഡിയറ്റ് കോഴ്‌സ് ചൊവ്വ, വ്യാഴം ദിവസങ്ങളിലും നടക്കും. പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധിയില്ല. ജപ്പാനില്‍ പരിശീലനം നേടിയ സൊസൈറ്റി അംഗങ്ങളാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നുത്. ജാപ്പനീസ് സംഭാഷണം, എഴുത്ത്, വായന എന്നിവയില്‍ പരിശീലനം നല്‍കുന്നു. ജപ്പാനില്‍ തന്നെ രൂപപ്പെടുത്തിയ നവീനാധ്യാപന രീതിയും ഓഡിയോ പഠന സഹായികളുമാണ് കോഴ്‌സില്‍ ഉപയോഗപ്പെടുത്തുന്നത്.

ടോക്കിയോയിലെ ജപ്പാന്‍ ഫൗണ്ടഷന്‍ എല്ലാ വര്‍ഷവും ചെന്നൈയില്‍ സംഘടിപ്പിക്കുന്ന ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് പരിശീലനം നല്‍കും.
കമ്പനി ഉദ്യോഗസ്ഥര്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് കോഴ്‌സിന് മുന്‍ഗണന. താല്പര്യമുള്ള വീട്ടമ്മമാര്‍ക്കും ഒഴിവു സമയ വിദ്യാഭ്യാസമെന്ന നിലക്ക് ക്ലാസില്‍ പങ്കെടുക്കാം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും.

- Advertisement -
Ad image

ജപ്പാനില്‍ വിദഗ്ധ പരിശീലനം നേടിയ എന്‍ജിനീയര്‍മാര്‍, മാനേജര്‍മാര്‍, ചെറുകിട- ഇടത്തരം വ്യവസായികള്‍ എന്നിവരുടെ സന്നദ്ധ സേവന സംഘടനയായ എ എസ് കേരളയുടെ പരിശീലന കേന്ദ്രമാണ് നിപ്പോണ്‍ കേരളാ സെന്റര്‍. 1989 മുതല്‍ എല്ലാ വര്‍ഷവും ജാപ്പനീസ് ഭാഷാ ക്ലാസുകള്‍ നടത്തുന്നുണ്ട്.

അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 75580 81097 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!