കെ എം എ വാര്‍ഷിക ദേശീയ മാനേജ്മെന്റ് കണ്‍വന്‍ഷന്‍ 12, 13 തിയ്യതികളില്‍

Web Desk
2 Min Read

കെ എം എ വാര്‍ഷിക ദേശീയ കണ്‍വന്‍ഷന്‍ ബ്രോഷര്‍ കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല കണ്‍വന്‍ഷന്‍ ചെയര്‍മാനും സീനിയര്‍ വൈസ് പ്രസിഡന്റുമായ എ ബാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്യുന്നു

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നാല്‍പതാമത് ദേശീയ മാനേജ്മെന്റ് കണ്‍വന്‍ഷന്‍ 12,13 തിയ്യതികളില്‍ ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ‘ദി നെക്സ്റ്റ് ജനറേഷന്‍ ഓഫ് കമ്മ്യൂണിക്കേഷന്‍: ഇംപാക്ട് ഓണ്‍ ഓര്‍ഗനൈസേഷന്‍സ്’ എന്നതാണ് ഇത്തവണത്തെ ചര്‍ച്ചാ വിഷയം.

city exchange

12ന് വൈകിട്ട് 5.45ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, എച്ച് എല്‍ എല്‍ ലൈഫ്കെയര്‍ സി എം ഡി ബെജി ജോര്‍ജ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഇക്യൂബ് ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ് ചെയര്‍മാന്‍ മുകുന്ദ് രാജന്‍, ഐ ബി എസ് ചെയര്‍മാന്‍ വി കെ മാത്യൂസ് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.

രണ്ടാം ദിനമായ 13ന് നിര്‍മാണം, ആരോഗ്യ പരിരക്ഷ, ധനകാര്യ സേവനങ്ങള്‍ എന്നീ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള ചര്‍ച്ചകള്‍ നടക്കും. കെ പി എം ജി പാര്‍ട്ണര്‍ ശങ്കരന്‍ വെങ്കട്ടരമണി, ബി പി സി എല്‍ കൊച്ചി റിഫൈനറി എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജിത് കുമാര്‍, എച്ച് എം എല്‍ സി ഇ ഒ വെങ്കിട്ടരാമന്‍ ആനന്ദ്, സിന്തൈറ്റ് ജോ എം ഡി അജു ജേക്കബ് എന്നിവര്‍ നിര്‍മാണ മേഖലയെ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ആരോഗ്യ പരിരക്ഷ മേഖലയെ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ഡോ. അവിനാശ് നാണിവഡേക്കര്‍ (കിംസ് ഹെല്‍ത്ത്), ഡോ. മരിയ ലാല്‍ (ഹണിവെല്‍), അരവിന്ദ് രാമന്‍ (മൈക്രോസോഫ്റ്റ്), ബിജു മാത്യു (അഗാപ്പെ) എന്നിവര്‍ സംസാരിക്കും. ബി എഫ് എസ്ഐ മേഖലയെ കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഡോ. ഭരത് പഞ്ചാല്‍ (യു പി ഐ ആര്‍ക്കിടെക്ട്), ജോണ്‍സ് ജോര്‍ജ് (ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍), തോമസ് മുത്തൂറ്റ് ജോണ്‍ (ഡയറക്ടര്‍, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്) എന്നിവര്‍ സംസാരിക്കും.

- Advertisement -
Ad image

ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെ എം എ പ്രസിഡന്റ് എല്‍ നിര്‍മല, സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ എ ബാലകൃഷ്ണന്‍, സെക്രട്ടറി അള്‍ജിയേഴ്‌സ് ഖാലിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072775588.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!