അജ്ഞാത മൃതദേഹം കണ്ടെത്തി

Web Desk
1 Min Read

ആലുവ: പെരിയാറില്‍ ഒഴുകിയ അജ്ഞാത മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചതായി ആലുവ ഈസ്റ്റ് പൊലീസ് അറിയിച്ചു. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ നിന്നും കുഞ്ഞുണ്ണിക്കര ഭാഗത്തേക്ക് പുഴയില്‍ ഒഴുകി പോകുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

city exchange

ഏകദേശം 35- 40 വയസ്സ് പ്രായം തോന്നിക്കുന്ന
5.7 അടി ഉയരമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

വെള്ള ചെക്ക് ഹാഫ് കൈ ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച നിലയിലുള്ള ഇയാളുടെ ഇടത് കൈയ്യുടെ ചൂണ്ട് വിരല്‍ അറ്റം വൈകല്യം ഉള്ള (മുറിച്ച് മാറ്റിയ) നിലയില്‍ ആയിരുന്നു.

ഇയാളെയോ ബന്ധു മിത്രാതികളെയോ തിരിച്ചറിയുന്നവര്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ 0484 2624006 എന്ന നമ്പറിലോ സബ് ഇന്‍സ്‌പെക്ടറുടെ 9495466316 മൊബൈലിലോ അറിയിക്കേണ്ടതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!