
ദാവൂദ് ഖാദര്‍ ആലുവ


ആലുവ: കേന്ദ്ര ബജറ്റില്‍ കേരള സംസ്ഥാനത്തെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചൂര്‍ണിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് കേരളം ഇന്ത്യയിലാണ് എന്നോര്‍മ്മിപ്പിച്ചു കൊണ്ട്
കേരളത്തിന്റെ ഭൂപടം അയച്ചുകൊടുത്തു പ്രതിഷേധിച്ചു.

ചൂര്‍ണ്ണിക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിതിന്‍ രാജ് അധ്യക്ഷത വഹിച്ചു. തായിക്കാട്ടുകര പോസ്റ്റ് ഓഫീസിലെ പോസ്റ്റ് ബോക്‌സില്‍ ഭൂപടം പോസ്റ്റ് ചെയ്തു കൊണ്ട് കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് യൂത്ത് കോണ്‍ഗ്രസ്സ് സമരം ഉദ്ഘാടനം നിര്‍വഹിച്ചു.
യൂത്ത് കെയര്‍ ജില്ലാ കോഡിനേറ്റര്‍ എം എസ് സനു മുഖ്യപ്രഭാഷണം നടത്തി. സേവാദള്‍ ആലുവ നിയോജകമണ്ഡലം ചെയര്‍മാന്‍ രാജേഷ് പുത്തനങ്ങാടി, ഇ എം ഷെരീഫ്, മനു മൈക്കിള്‍, സുധീര്‍ കുന്നത്തേരി, സജീവ് തെക്കേക്കര, അഷല്‍ പി എച്ച്, ഉബൈദ് കുന്നത്തേരി, അജ്ഫര്‍ എന്നിവര്‍ പ്രസംഗിച്ചു.

