ദുരന്ത ഭൂമിയില്‍ കാരുണ്യഹസ്തവുമായി ഐ എസ് എം

Web Desk
1 Min Read

മേപ്പാടി: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായ ഹസ്തങ്ങളുമായി ഐ എസ് എം സാമൂഹ്യക്ഷേമ വകുപ്പായ ഈലാഫ്. വിവിധ ജില്ലകളില്‍ നിന്നായി വിഭവങ്ങള്‍ സമാഹരിക്കല്‍, രക്ഷാപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കല്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കല്‍ എന്നിവയാണ് പ്രധാന ഈലാഫ്
സേവനങ്ങള്‍.

city exchange

നൂറുകണക്കിന് ഈലാഫ് സന്നദ്ധ പ്രവര്‍ത്തകരാണ് രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിട്ടുള്ളത്. വിവാഹം അടക്കമുള്ള ചടങ്ങുകളിലെ ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സഹായിക്കണമെന്നും ഐ എസ് എം ആവശ്യപ്പെടുകയുണ്ടായി.

മേപ്പാടി സലഫി മസ്ജിദില്‍ നടന്ന അവലോകന യോഗത്തിന് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ശുക്കൂര്‍ സ്വലാഹി, ഈലാഫ് സംസ്ഥാന കണ്‍വീന്‍ സുബൈര്‍ പീടിയേക്കല്‍, ജാമിഅഃ നദ് വിയ്യ ഡയറക്ടര്‍ ആദില്‍ അത്വീഫ്, റഹ്മത്തുല്ല സ്വലാഹി, സയ്യിദലി സ്വലാഹി, നജീബ് കാരാടന്‍, ജംഷീദ് മേപ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!