NEWS
ആറ്റിങ്ങല്‍ എം എല്‍ എയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ എം എല്‍ എയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു. ഒ എസ് അംബിക എം എല്‍ എയുടെ മകന്‍ വി വിനീത് (34) ആണ് മരിച്ചത്. പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം.
വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വിനീതും സുഹൃത്തും സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
വിനീതിന്റെ സുഹൃത്ത് അക്ഷയിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടയ്‌ക്കോട് സര്‍വീസ് സഹകണ സംഘം ജീവനക്കാരനും സി പി എം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗവുമാണ് വിനീത്. പിതാവ് കെ വാരിജാക്ഷന്‍ സി പി എം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരന്‍ വി വിനീഷ് സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.