ടി ടി ഐ ജില്ലാ കലോത്സവം സമാപിച്ചു

Web Desk
1 Min Read

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ടി ടി ഐ ജേതാക്കള്‍

കൊച്ചി: പതിനാറാമത് എറണാകുളം റവന്യു ജില്ലാ ടി ടി ഐ, പി പി ടി ടി ഐ കലോത്സവത്തില്‍ 104 പോയിന്റുകള്‍ കരസ്ഥമാക്കി എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ടി ടി ഐ ഓവറോള്‍ ചാമ്പ്യന്മാരായി. 96 പോയിന്റുകള്‍ കരസ്ഥമാക്കി സെന്റ് ജോര്‍ജ് ടി ടി ഐ വാഴക്കുളം രണ്ടാം സ്ഥാനവും 94 പോയിന്റുകള്‍ കരസ്ഥമാക്കി ഗവണ്‍മെന്റ് ടി ടി ഐ മുവാറ്റുപുഴ മൂന്നാം സ്ഥാനവും നേടി.

city exchange

സമാപന സമ്മേളനം കൊച്ചിന്‍ ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷക്കീര്‍ സി എ അധ്യക്ഷത വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദേവിക ടി എസ്, ബിനോയ് കെ ജോസഫ്, ബെന്നി കെ വി, മാഗിഎല്‍, രഞ്ജിത്ത് മാത്യു, സിബി അഗസ്റ്റന്‍, മാഹിന്‍ ബാഖവി, എല്‍ ശ്രീകുമാര്‍, നൗഷാദ് തണ്ടേക്കാട്, ത്വാഹ എ എം, നവീന്‍ പുതുശേരി, ഷംല ബീവി, കമറുദ്ദീന്‍ പി എ, ജോസഫ് സെന്‍ എം എം, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു.

സെന്റ് ആല്‍ബര്‍ട്ട്‌സ് ടി ടി ഐ പ്രിന്‍സിപ്പല്‍ ജിഷ ലോറന്‍സ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നിഷാദ് ബാബു പി എ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ജൂലിയറ്റ് എം പൗലോസ് (പ്രഭാഷണം), ആര്യ എസ് (മോണോ ആക്ട്), ഹൈദര്‍ അലി (മാപ്പിളപ്പാട്ട്), അഞ്ജന കൃഷ്ണന്‍ (ലളിത ഗാനം), ജൈസല്‍ ടി (പ്രസംഗം), ശിവ കൃഷ്ണന്‍ എം (പദ്യംചൊല്ലല്‍), ആഗ്‌നസ് ടി മൈക്കള്‍ ആന്റ് പാര്‍ട്ടി (സംഘ ഗാനം), അതുല്യ ദാസ് (ചിത്രരചന പെന്‍സില്‍), ഗ്രേഷ്യസ് പി ജെ (ജലഛായം), ജയശ്രി പി പി (കഥാരചന), സാന്ദ്ര വിനു ( കവിത രചന), ജൈസല്‍ ടി (പ്രബന്ധം) എന്നിവരെ സംസ്ഥാനതല മത്സരങ്ങളിലേക്ക് തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!