മല്‍ക്കാ റൂഹി ചികിത്സാ ധനസമാഹരണം; കെ എം സി സി ഖത്തര്‍ സമാഹരിച്ച 677,850 റിയാല്‍ ഖത്തര്‍ ചാരിറ്റിക്ക് കൈമാറി

Web Desk
2 Min Read

ദോഹ: മല്‍ക്കാ റൂഹി ചികിത്സാ ധനസമാഹരണ ക്യാമ്പയിന്റെ ഭാഗമായി കെ എം സി സി ഖത്തര്‍ സമാഹരിച്ച 677,850 ഖത്തര്‍ റിയാലിന്റെ (ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപക്ക് സമാനമായ തുക) സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ഖത്തര്‍ ചാരിറ്റിക്ക് കൈമാറി. ഖത്തറിലുള്ള പാലക്കാട് മേപ്പറമ്പ് സ്വദേശികളായ ദമ്പതികളുടെ എസ് എം എ ടൈപ്പ് വണ്‍ രോഗം ബാധിച്ച ഒമ്പത് മാസം മാത്രം പ്രായമുള്ള മല്‍ക്കാ റൂഹി എന്ന പിഞ്ചു ബാലികയുടെ ചികില്‍സക്കായി കഴിഞ്ഞ ഏപ്രിലില്‍ മാസത്തിലാണ് ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ചികിത്സ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

city exchange

കെ എം സി സി അടക്കമുള്ള വിവിധ മലയാളി സംഘടനകളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പടെ ഖത്തറിലെ പൊതുസമൂഹത്തിന്റെ സ്തുത്യര്‍ഹമായ ഇടപെടലുകളുടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ഏഴ് മില്യണ്‍ ഖത്തര്‍ റിയാലിലധികം വരുന്ന തുക ഖത്തര്‍ ചാരിറ്റിക്ക് സമാഹരിക്കാന്‍ സാധിച്ചത്. നന്മയുടെ പുതുചരിത്രമെഴുതിയ ഈ ദൗത്യത്തില്‍ ഏറ്റവും വലിയ സംഖ്യയാണ് കെ എം സി സിക്ക് സമാഹരിക്കാന്‍ സാധിച്ചത്.

കെ എം സി സി സംഘടന സംവിധാനം വഴി വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ ഓരോ അംഗങ്ങളെയും സമാഹരണത്തിന്റെ ഭാഗമാക്കിയും സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തില്‍ നടന്ന ബിരിയാണി ചലഞ്ച് തുടങ്ങി മറ്റു പരിപാടികള്‍ സംഘടിപ്പിച്ചുമാണ് ധനസമാഹരണം നടത്തിയത്. ഖത്തര്‍ ചാരിറ്റി കെ എം സി സിക്ക് നല്‍കിയ ഇമ്പാക്ട് ലിങ്ക് വഴി ആദ്യഘട്ടം അഞ്ചുലക്ഷത്തി എണ്‍പതിനായിരത്തിലധികം ഖത്തര്‍ റിയാല്‍ ഓണ്‍ലൈനായി കൈമാറിയും ധന സമാഹരണ ദൗത്യം അവസാനിപ്പിച്ച ഖത്തര്‍ ചാരിറ്റി അറിയിപ്പിനെ തുടര്‍ന്ന് ലഭിക്കാനുണ്ടായിരുന്ന ഓഫര്‍ തുക സമാഹരിച്ച് രണ്ടാം ഘട്ടമായി നേരിട്ട് കൈമാറിയ തുകയുള്‍പ്പടെയാണ് 677,850 ഖത്തര്‍ റിയാല്‍ എന്ന വലിയ സംഖ്യ പൂര്‍ത്തിയാക്കിത്.

ലുസൈലിലെ ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡഡന്റ് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത് എന്നിവര്‍ ചേര്‍ന്ന് ഖത്തര്‍ ചാരിറ്റി ഒഫിഷ്യലുകളായ ആമിര്‍ അല്‍ ബിസ്രി, മര്‍വാന്‍ അബു ലുഗൂദ് എന്നിവര്‍ക്ക് കൈമാറി. കെ എം സി സിയുടെ മികച്ച പ്രവര്‍ത്തനത്തിന് അംഗീകാര പത്രവും ചാരിറ്റിയുടെ ഉപഹാരവും നേതാക്കള്‍ സ്വീകരിച്ചു.

- Advertisement -
Ad image

ഭാരവാഹികളായ കെ മുഹമ്മദ് ഈസ, അബ്ദു റഹീം പാക്കഞ്ഞി, സിദ്ദീഖ് വാഴക്കാട്, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, വി ടി എം സാദിഖ്, സല്‍മാന്‍ എളയടം, ഷംസുദ്ദീന്‍ വാണിമേല്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!