ഫ്യൂമയുടെ കരുതല്‍: വയനാട് പുനര്‍നിര്‍മാണത്തിന് ആദ്യഘട്ടം 200 വീടുകള്‍ക്കുളള ഫര്‍ണിച്ചര്‍ കൈമാറി

Web Desk
1 Min Read

കോഴിക്കോട്:വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ വിതരണ റിട്ടയില്‍ രംഗത്തുള്ളവരുടെ കൂട്ടായ്മ ഫര്‍ണിച്ചര്‍ മാനുഫാച്ചേഴ്‌സ് ആന്റ് മര്‍ച്ചന്റ് അസോസിയേഷന്റെ (ഫ്യൂമ) കൈത്താങ്ങ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനര്‍നിര്‍മ്മിക്കുന്ന 400 വീടുകളിലേക്ക്
അത്യാവശ്യമായ ഫര്‍ണിച്ചര്‍ നല്‍കാമെന്ന് മുഖ്യമന്ത്രിയ്ക്ക് ധാരണ പത്രം നല്‍കിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ വയനാട് ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്ത് പദ്ധതി നടപ്പിലാക്കുകയായിരുന്നുവെന്ന് ഫ്യൂമ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ പറഞ്ഞു.

city exchange

പുതിയ വീട് നിര്‍മ്മിക്കുന്ന മുറയ്ക്ക്
മൂന്നു മാസത്തിനകം ഫര്‍ണിച്ചര്‍ നല്‍കാനാണ് പദ്ധതിയിട്ടത്. എന്നാല്‍ ആദ്യഘട്ടം വാടക വീട്ടിലേക്ക് ഫര്‍ണിച്ചര്‍ അത്യാവശ്യം വേണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തിനകം സംഘടിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വീട്ടില്‍ 80,000 രൂപയുടെ ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. രണ്ട് കട്ടില്‍, രണ്ട് ബെഡ്, 4 തലയിണ, ഒരു ഡൈനിങ് ടേബിള്‍, നാല് കസേര, ഒരു അലമാര, മാറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഒരു വീടിന് നല്‍കുക. മൊത്തം 3.5 കോടി രൂപയുടെ പദ്ധതിയാണിത്.

ആദ്യ ഘട്ടത്തില്‍ 200 വീടുകള്‍ക്കുള്ള ഫര്‍ണിച്ചര്‍
വിവിധ ജില്ലകളില്‍ നിന്നും 36 ട്രക്കുകളിലായി ഫര്‍ണിച്ചര്‍ ഉത്പന്നങ്ങള്‍ താമരശ്ശേരി പുല്ലാഞ്ഞിമേട് ഗ്രൗണ്ടില്‍ എത്തിച്ചു.

- Advertisement -
Ad image

ഫ്യൂമ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹര്‍, രക്ഷാധികാരികളായ റാഫി പുത്തൂര്‍, എം എം മുസ്തഫ, സംസ്ഥാന സെക്രട്ടറി പ്രസീത് ഗുഡ്വെ, സെക്രട്ടറി ബിജു സ്റ്റാര്‍,
ജില്ലാ പ്രസിഡന്റ് ഷെഹരിയാര്‍ കേഫ്‌ക്കോ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീയ്ക്ക് കൈമാറി. ഫ്യൂമ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹര്‍, രക്ഷാധികാരികളായ റാഫി പുത്തൂര്‍, എം എം മുസ്തഫ, സെക്രട്ടറി ബിജു സ്റ്റാര്‍, വൈസ് പ്രസിഡന്റ് എം ഇ സഹജന്‍, വയനാട് ജില്ലാ പ്രസിഡന്റ് ഹാരിസ് ഹൈടെക് എന്നിവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!